Kerala

ഓണ്‍ലൈന്‍ തട്ടിപ്പുകളിൽ അകപ്പെട്ടുവോ? ഇനി പരിഭ്രാന്തരാകേണ്ടതില്ല, സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം വീണ്ടെടുക്കാന്‍ കഴിയുമെന്ന് കേരള പോലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകളിൽ ഇരയാകുന്നത് മിക്കതും മലയാളികൾതന്നെയാണ്. പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ പുതുവഴികള്‍ തേടുന്നതിനാല്‍ ഏറെ ജാഗ്രത ആവശ്യമാണ്. പലപ്പോഴും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യണമെന്ന് അറിയാതെ പലരും പകച്ചുനില്‍ക്കാറുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാലും പരിഭ്രാന്തരാകാതെ, തട്ടിപ്പ് നടന്ന് ഉടന്‍ തന്നെ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം വീണ്ടെടുക്കാന്‍ കഴിയുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.
ഓണ്‍ലൈന്‍ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാനും പരാതിയുടെ അന്വേഷണ പുരോഗതി നമുക്ക് അറിയാന്‍ സാധിക്കുകയും ചെയ്യും.
സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ( https://cybercrime.gov.in). എല്ലാത്തതരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈന്‍ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കും.

Anusha PV

Recent Posts

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

4 mins ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

6 mins ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

14 mins ago

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

28 mins ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

1 hour ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

2 hours ago