Kerala

പ്രഹസനം! സർവ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി; കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് കേരളാ സർക്കാരിനെന്ന് സി.കൃഷ്ണകുമാർ

 

പാലക്കാട്: കഴിഞ്ഞദിവസങ്ങളിൽ നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് കളക്ട്രേറ്റിൽ ചേർന്ന സർവ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി. യോഗം പ്രഹസനമാണെന്നും കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. ‘സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പരിപൂർണ ഉത്തരവാദിത്വം പോലീസിനാണ്. അക്രമണം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊലപാതകം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഇത് വെറുമൊരു പ്രഹസന യോഗമാണ്’- സി.കൃഷ്ണകുമാർ പറഞ്ഞു.

മാത്രമല്ല ഇവിടെ രണ്ട് തരത്തിലുള്ള നീതിയാണെന്നും സഞ്ജിത്തിനെ വധിച്ച സമയത്ത് സമാധനത്തിനായി ആരും മുറവിളി കൂട്ടിയില്ലെന്നും. പ്രധാനപ്പെട്ട ജനപ്രതിനിധികൾ പോലും ഇതിൽ അപലപിച്ചില്ലെന്നും. ബിജെപി സമാധാനത്തിന്റെ പാതയിൽ തന്നെയാണ്, അത് പഠിപ്പിക്കാൻ ആരും വരണ്ടെന്നും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്‌ട്രീയപ്രസ്ഥാനമാണ് ബിജെപി. അതിനാൽ സമാധാനം തകർക്കുന്ന ഒരു നിലപാടും പാർട്ടി സ്വീകരിക്കില്ലെന്നും. ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടുമില്ല, ഭാവിയിൽ സ്വീകരിക്കുകയുമില്ലെന്നും പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് വ്യക്തമാക്കി.

admin

Recent Posts

കണ്ണീർക്കടലായി രാജ്കോട്ട് !ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം ! നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ…

6 hours ago

കേരളത്തിലെ സിസോദിയയാണ് എം ബി രാജേഷെന്ന് ജി ശക്തിധരൻ ! |OTTAPRADHAKSHINAM|

ബാർക്കോഴ ശബ്ദരേഖ പുറത്തുവന്നത് മന്ത്രിയുടെ വിദേശ സന്ദർശനത്തിന് തൊട്ട് പിന്നാലെ ! ഡീൽ നടക്കേണ്ടിയിരുന്നത് വിദേശത്ത് ? |MB RAJESH|…

6 hours ago

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍…

7 hours ago

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS|…

7 hours ago

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്.…

8 hours ago

59.8% പോളിംഗ് ! ആറാംഘട്ടത്തിൽ ജനം വിധിയെഴുതി; ഏറ്റവും കൂടുതൽ പോളിംഗ് പശ്ചിമബംഗാളിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും…

8 hours ago