Kerala

മഴക്കെടുതി: 6 ദിവസത്തിൽ 35 മരണമെന്ന് സർക്കാ‍ർ; കോട്ടയത്ത് 13, ഇടുക്കിയിൽ 9, കല്ലാറില്‍ യുവാവ് മുങ്ങി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍ 35 പേർ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. വൈകീട്ട് 5.30 ഓടെയാണ് സംഭവം. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവർ കുടുംബസമേതം പൊന്മുടിയിലേക്ക് വന്നതാണെന്നാണ് വിവരം. വിലക്കിനെ തുടർന്ന് പൊന്മുടിയിലേക്ക് കയറ്റിവിട്ടിരുന്നില്ല. പിന്നീട് തിരിച്ചുവന്ന് ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്.

അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ തുലാവർഷത്തിന് മുന്നോടിയായിയുള്ള കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. പാലക്കാട്, തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട മേഖലകളിൽ ഇപ്പോഴും മഴമേഘങ്ങളുണ്ട്. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇനിയും മഴ തുടർന്നാൽ സ്ഥിതി വഷളാകും.

കെഎസ്ഇബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ടുള്ളത്. ജലസേചന വകുപ്പിന്റെ പീച്ചി, ചുള്ളിയാർ ഡാമുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. വ്യാഴാഴ്ച വരെ ശക്തമായ കാറ്റ് വീശുമെന്നതിനാൽ അപകടമേഖലകളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണം.

Meera Hari

Recent Posts

നടി കനകലത അന്തരിച്ചു ; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…

6 hours ago

ആം ആദ്മി പാര്‍ട്ടിയുടെ ചെലവു നടത്തിയത് ഖ-ലി-സ്ഥാ-നി ഭീ-ക-ര-രോ? NIA അന്വേഷണത്തിന് ഉത്തരവ്

ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…

6 hours ago

ബംഗാൾ ഗവർണർക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ തൃണമൂൽ ബന്ധം പുറത്ത് |OTTAPRADHAKSHINAM|

ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor

6 hours ago

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ! രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…

7 hours ago

മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകം ! മൂന്ന് പവന്റെ സ്വർണ്ണമാല കൈക്കലാക്കാനായി കൊല നടത്തിയത് സ്വന്തം മകൻ !

മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…

8 hours ago

കെജ്‌രിവാളിന് എന്‍ഐഎ കുരുക്ക്; ഖാലിസ്ഥാനി ഫണ്ടിംഗില്‍ എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു

എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…

8 hours ago