Kerala

കേരളത്തിലെ പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണ്; സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: കേരളത്തിലെ പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നല്‍കുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കേരളത്തിൽ ന്യൂനമർദ്ദം ദുർബലമായിയെന്ന് ഐ എം ഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപാത്ര മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മുതൽ അതി തീവ്രമഴക്കുള്ള സാഹചര്യമില്ല. ഇന്ന് നേരിയ മഴയ്ക്കുള്ള സാഹചര്യമേ ഉള്ളു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കാം. ഒക്ടോബർ 20 നും 21 നും തമിഴ്നാടിനോട് ചേർന്ന മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാവ്യതിയാനം കേരളത്തെയും ബാധിക്കുന്നുണ്ട്. മണ്ണിടിച്ചിൽ മുൻകൂട്ടി അറിയാനുള്ള സംവിധാനം സംസ്ഥാനത്ത് ആവശ്യമാണ്. ജിയോളജി വകുപ്പ് അതിനായുള്ള ശ്രമത്തിലാണെന്നും മൃത്യുഞ്ജയ മൊഹാപാത്ര പറഞ്ഞു.

Meera Hari

Recent Posts

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍…

29 mins ago

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല! 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ദില്ലി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് പരാതിക്കാരിക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി…

58 mins ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്; ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ. വാതുവെപ്പ് സൈറ്റ് നടത്തുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതുമാണ്…

1 hour ago

തലസ്ഥാനത്ത് കോൺഗ്രസിന് തിരിച്ചടി! ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലിരാജിവച്ചു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടി. ദില്ലി പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി രാജിവച്ചു. പിസിസി അദ്ധ്യക്ഷ…

1 hour ago

2024-25ൽ ഭാരതം 6.6 ശതമാനം സാമ്പത്തിക വളർച്ചയിലേക്ക് ഭാരതം |

ഭാരതം കുതിക്കുന്നു !സാമ്പത്തിക വളർച്ചയിൽ മുന്നിലേക്ക്

2 hours ago

പ്രണയക്കെണിയിൽ കുടുക്കിയ ശേഷം മതം മാറാൻ ഭീഷണി; ഹിന്ദുസംഘടനകളുടെ സഹായം തേടി കോളേജ് വിദ്യാർത്ഥിനി; ഒടുവിൽ പ്രതി അൽഫസ് ഖാൻ അറസ്റ്റിൽ

ഭോപ്പാൽ: പ്രണയക്കെണിയിൽ കുടുക്കി കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് കോളേജ് വിദ്യാർത്ഥിനിയെ…

2 hours ago