Threatened to change religion after falling in love trap; College student seeks help from Hindu organizations; Finally the accused Alfaz Khan was arrested
ഭോപ്പാൽ: പ്രണയക്കെണിയിൽ കുടുക്കി കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് കോളേജ് വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ചത്. കേസിൽ അൽഫസ് ഖാൻ എന്ന യുവാവാണ് അറസ്റ്റിലായത്.
ഛോട്ടി ഗ്വാൾട്ടോളിയ്‌ക്കടുത്തുള്ള ഗുജറാത്തി കോളേജിലാണ് അൽഫസ് ഖാനും പെൺകുട്ടിയും പഠിക്കുന്നത്.
ഒരു മാസം മുൻപാണ് അൽഫസ് ഖാൻ വിദ്യാർത്ഥിനിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. വിദ്യാർത്ഥിനി സമ്മതിച്ചതോടെ മതപരിവർത്തനത്തിനായി ശ്രമം തുടങ്ങി. താൻ സമ്പന്നനാണെന്നും തനിക്ക് ധാരാളം കൃഷിയിടവും കടയുമുണ്ടെന്നുമൊക്കെ അൽഫസ് ഖാൻ പെൺകുട്ടിയോട് പറഞ്ഞു. മതം മാറി വിവാഹം കഴിച്ചാൽ ജീവിതം ഭദ്രമാകുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ മതം മാറാൻ വിദ്യാർത്ഥിനി വിസമ്മതിച്ചതോടെ അൽഫസ് ഖാൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഈ വിവരം വിദ്യാർത്ഥിനി രക്ഷിതാക്കളെയും ഹൈന്ദവ സംഘടനകളെയും അറിയിച്ചു. ഇവരുടെ സഹായത്തോടെ പോലീസിലും പരാതി നൽകി. തുടർന്ന് അൽഫസിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…