Kerala

സംസ്ഥാനത്ത് റോഡ് കുഴിക്കാൻ ലഭിച്ചത് 28,387 അപേക്ഷകൾ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ ഏകോപനത്തിനായി കേരള സംസ്ഥാന ഐ.റ്റി മിഷൻ വികസിപ്പിച്ചെടുത്ത സുഗമ പോർട്ടലിൽ (https://rowservices.keralagov.in/) റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകൾ. കൂടുതൽ അപേക്ഷകൾ ലഭിച്ചത് തിരുവനന്തപുരത്താണ്, 5485 എണ്ണം. കുറവ് വയനാട് ജില്ലയിലും, 327 എണ്ണം. 4355 അപേക്ഷകളിലാണ് റോഡ് കുഴിക്കാൻ അനുമതി നൽകിയത്. ഏകോപനമില്ലാതെ റോഡുകൾ തോന്നിയപടി കുഴിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ൽ Row എന്ന പോർട്ടൽ ആരംഭിച്ചത്. പിന്നീടതിന് സുഗമ എന്ന പേര് നൽകുകയായിരുന്നു.

കേരള വാട്ടർ അതോറിറ്റിയാണ് പോർട്ടലിൽ ഇതുവരെ ഏറ്റവും കൂടുതൽ അപേക്ഷകൾ നൽകിയിട്ടുള്ളത്. 25379 അപേക്ഷകളാണ് പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയ്ക്കായി വാട്ടർ അതോറിറ്റി സമർപ്പിച്ചത്. ഇതിൽ 3197 അപേക്ഷകൾക്ക് അനുവാദം നൽകി. മറ്റു ഏജൻസികളുടെ കീഴിൽ റോഡിന്റെ അറ്റകുറ്റപ്പണികളോ റോഡിൽ കുഴിയെടുക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ സുരക്ഷാക്രമീകരണങ്ങളുടെയും റോഡ് പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്യേണ്ട ചുമതല നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസിക്കാണ്. റോഡ് കുഴിക്കുന്നതിനു പുറമെ റോഡിൽ മറ്റെന്തെങ്കിലും പണി നടത്തുന്നതിനും ഇതിലൂടെ അനുമതി വാങ്ങണം.

മുൻകാലങ്ങളിൽ റോഡ് കുഴിക്കാൻ അനുമതിക്കായി ചുമതലയുള്ള ഏജൻസിയുടെ ഒന്നിലധികം ഓഫീസുകൾ സന്ദർശിക്കേണ്ടിയിരുന്നു. കൂടാതെ യാതൊരു അനുമതിയില്ലാതെയും ചിലർ റോഡുകൾ കുഴിച്ചിരുന്നു. ഈ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളും വിവിധ ഏജൻസികളും പോർട്ടലിൽ ലോഗിൻ ചെയ്യണം. മറ്റു വ്യക്തികൾക്കും വകുപ്പുകൾക്കും സംഘടനകൾക്കും റോഡ് ഏതെങ്കിലും ആവശ്യത്തിനായി കുഴിക്കേണ്ടി വന്നാൽ പോർട്ടൽ വഴി അപേക്ഷ നൽകണം. പണിക്കു ശേഷം റോഡ് പുനസ്ഥാപന തുക ഓൺലൈനായി അടയ്ക്കുകയും ചെയ്യാം. റോഡ് സ്‌കെച്ച്, റോഡ് കട്ടിങ്ങിന്റെ ജി.ഐ.എസ് ഭൂപടം തുടങ്ങിയ രേഖകൾ ഓൺലൈനായി തന്നെ സമർപ്പിക്കാനും സാധിക്കും. ഇതിനു പുറമെ പൊതുമരാമത്തു വകുപ്പ്, വാട്ടർ അതോറിട്ടി എന്നീ ഏജൻസികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളുടെ സമയക്രമവും പോർട്ടലിൽ ലഭ്യമാകും.

വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സുഗമ പോർട്ടലിനു പുറമെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കോൺസ്റ്റിറ്റ്വൻസി മോണിറ്ററിംഗ് ടീം, 500 കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും അവയുടെ നാഴികക്കല്ലുകൾ അടിസ്ഥാനമാക്കിയുള്ള പ്രൊജക്റ്റ് മോണിറ്ററിങ്ങിനുമായുള്ള പി.എം.ജി പോർട്ടൽ, ജില്ലാ തലത്തിൽ പൊതുമരാമത്തു പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനായി ഡിസ്ട്രിക്ട് ഇൻഫറാസ്ട്രക്ച്ചർ കോർഡിനേഷൻ കമ്മിറ്റി (ഡി.ഐ.സി.സി) എന്നിവയുമുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

13 minutes ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

46 minutes ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

1 hour ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

1 hour ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

14 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

14 hours ago