കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്ന പലർക്കും, നമ്മൾ കേരളം വിട്ടു എന്ന് തിരിച്ചറിയുന്നത് അവിടുത്തെ റോഡുകളിലെ യാത്രാസുഖം അനുഭവിച്ചാവും,
എന്തുകൊണ്ടാവും മലയാളി പുശ്ചത്തോടെ കാണുന്ന മറ്റ് സംസ്ഥാനങ്ങളിൽ റോഡുകൾ ഇത്ര മികവാർന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നത്?
അതിന് അതിബുദ്ധിമാന്മാരായ മലയാളികളെ പറ്റിക്കാൻ ഇവിടുത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പണ്ട് മുതലേ പറഞ്ഞ് പ്രചരിപ്പിക്കുന്ന പ്രചരണമാണ് കേരളത്തിലെ കാലവസ്ഥയാണെന്ന്,
കൂടുതൽ മഴ പെയ്യുന്ന സംസ്ഥാനമായതിനാൽ എല്ലാവർഷവും റോഡുകൾ പൊട്ടിപ്പൊളിഞ്ഞു പോകുമെന്ന്, ആണോ? നമ്മുടെ മുഖ്യൻ തന്നെ പറയുന്നു, പുതിയ റോഡുകൾ പൊട്ടിപ്പൊളിച്ച്, പൈപ്പ് ഇടുന്നതിന് വേണ്ടി മാത്രം പ്രതിവർഷം 3000 കോടി ഖജനാവിൽ നിന്ന് നഷ്ടമാകുന്നു എന്ന്,
അതായത് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നമ്മുടെ 15000 കോടി രൂപ അനാവശ്യമായ് ചിലവാക്കിയിട്ട്, കുറ്റസമ്മതം നടത്തുന്നു.
കേന്ദ്രസർക്കാർ ഭാരതത്തിൽ ഓരോ ദിവസവും 30 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിക്കുമ്പോഴാണ് കേരള വികസന മാതൃക ശ്രദ്ധിക്കേണ്ടത്?
മൂന്നു വകുപ്പുകളിൽ മാത്രം ഏകോപനം ഉണ്ടായിരുന്നെങ്കിൽ, (പൊതുമരാമത്ത്, ജലസേചനം, വൈദ്യുതി) നമ്മൾക്ക് കേരളത്തിന്റെ വികസനത്തിൽ ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്താമായിരുന്നു.
ഇടതും വലതും ഭരിച്ച ഈ കേരളാ മോഡൽ എത്ര പരിതാപകരമായിരുന്നു എന്ന് ആലോചിക്കുക?
എന്തുകൊണ്ടാണ് ഇങ്ങനെ നടക്കുന്നത്?
ഏറ്റവും ലളിതമായ് അഴിമതി നടത്താനുള്ള ഒരു മാർഗ്ഗമാണ് കേരളത്തിലെ റോഡ് നിർമ്മാണം,
പത്തുലക്ഷം രൂപ നിർമ്മാണത്തിന് ടെൻഡർ നൽകുന്ന നമ്മുടെ ഒരു പഞ്ചായത്ത് റോഡിൽ എത്ര ശതമാനം രൂപയുടെ നിർമ്മാണം നടക്കുന്നുണ്ട്?
ബാക്കി തുക മുഴുവൻ വീതിച്ചെടുക്കുന്നത്, ഇവിടുത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നാണ്, നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ, ആർക്കൊക്കെ പറ്റുപടി നൽകുന്നുണ്ടെന്ന് ഏതെങ്കിലും ചെറിയ കോണ്‍ട്രാക്ടറോട് ചോദിച്ചാൽ മതി,
ബി ജെ പി അംഗങ്ങളായുള്ള വാർഡുകളിലെ റോഡ് പണി മന്ദീഭവിക്കുകയോ, ഇല്ലാതാകുകയോ ചെയ്യുമ്പോൾ, ഇടത്പക്ഷ വാർഡുകളിൽ കോടികളുടെ നിർമ്മാണപ്രവർത്തനം നടക്കുകയും, പ്രത്യക്ഷത്തിൽ അത് കാണാതെ, ഇലക്ഷൻ സമയം നോട്ടീസുകളിലൂടെ മാത്രം പാവപ്പെട്ട ജനം അറിയുകയും ചെയ്യുന്ന കേരളാമോഡൽ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…