'This is a phenomenon that can be seen only in Kerala', the country is afraid of terrorists, KSRTC arranges services, services only under police escort
ആലപ്പുഴ: മാധ്യമ പ്രവർത്തകർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോപ്പുലർ ഫ്രണ്ടിന്റെ വാർത്തകൾ നൽകുന്നില്ലെന്നും എതിർവാർത്തകൾ മാത്രമാണ് നൽകുന്നതെന്നും ചൂണ്ടികാട്ടുന്ന പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്. ആലപ്പുഴയിലെ ദൃശ്യ-മാധ്യമ പ്രവർത്തകരെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്ന പോസ്റ്റ് വന്നതോടെ പ്രതിഷേധം ശക്തമായി ഉയരുകയാണ്.
ആലപ്പുഴയിലെ മാധ്യമങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള വാർത്തകളാണ് നൽകുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പരിപാടികൾ തമസ്‌കരിക്കുകയാണ്. ഇതിന് ആരൊക്കെയാണ് നേതൃത്വം നൽകുന്നതെന്ന് സംഘടനയ്‌ക്ക് അറിയാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആലപ്പുഴയിലെ തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ റാലിയിൽ കുട്ടിയെ ചുമലിലേറ്റിയ ഈരാട്ടുപേട്ട സ്വദേശി ആലപ്പുഴ പോലീസിന്റെ കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ അൻസാറിനെ തിങ്കളാഴ്ച രാത്രിയാണ് വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…