Friday, May 3, 2024
spot_img

ലോക്ക്ഡൗൺ മാനദണ്ഡം കാറ്റിൽ പറത്തി സ്വീകരണ യോഗം; 50 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് സ്വീകരണ യോഗം സംഘടിപ്പിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് നടപടി. എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല.

തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്.
പുതുതായി പാ‍ർട്ടിയിൽ ചേ‍ർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്. അവശ്യസ‍ർവ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞ‍ായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നി‍ർദേശങ്ങളും ലംഘിച്ചുകൊണ്ട് തിരുവല്ലയിൽ സിപിഎമ്മിൻ്റെ പരിപാടി നടന്നത്.

അതേസമയം പാ‍ർട്ടിയിലേക്ക് പുതുതായി ചേ‍ർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ തന്നെ നടപ്പാക്കിയ ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു. എന്നാൽ പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Articles

Latest Articles