SPECIAL STORY

‘ദി കേരളാ സ്റ്റോറി’ തത്വമയി ഒരുക്കുന്ന നാലാമത്തെ പ്രത്യേക സൗജന്യ പ്രദർശനം ഇന്ന്; പന്തളം ത്രിലോക് സിനിമാസിൽ വൈകുന്നേരം 06:30 നാണ് സ്ക്രീനിംഗ്; പ്രദർശനം പന്തളത്ത് ഇത് രണ്ടാം തവണ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥപറയുന്ന സുദീപ്തോ സെൻ ചിത്രമായ കേരളാ സ്റ്റോറിയുടെ തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശന പരമ്പര തുടരുന്നു. ചിത്രത്തിന്റെ നാലാമത്തെ പ്രത്യേക സൗജന്യ പ്രദർശനം ഇന്ന് വൈകുന്നേരം 06:30 ന് പന്തളം ത്രിലോക് സിനിമാസ്സിൽ നടക്കും. പന്തളത്തെ രണ്ടാമത്തെ പ്രദർശനമാണ് നാളെ നടക്കുന്നത്.സൗജന്യ ടിക്കറ്റ് റിസർവേഷൻ തുടരുന്നു. പ്രേക്ഷകർക്ക് 8086868986 എന്ന നമ്പറിൽ വിളിച്ച് ടിക്കറ്റ് റിസർവഷൻ ചെയ്യാവുന്നതാണ്. തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തി കേരളത്തിൽ സിനിമയുടെ പ്രദർശനം ചില സംഘടനകൾ തടയാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് തത്വമയി പ്രത്യേക പ്രദർശന പരമ്പര നടത്തിയത്. തിരുവനന്തപുരത്തും പന്തളത്തുമായി നേരത്തെ മൂന്ന് ഷോകൾ വിജയകരമായി നടന്നിരുന്നു. റിലീസ് ചെയ്‌ത്‌ 26 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളാ സ്റ്റോറി കളക്ഷനിൽ 250 കോടി കടന്നു.

ഇന്ത്യയിലും 37 ലധികം വിദേശ രാജ്യങ്ങളിലും ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. പശ്ചിമബംഗാളും തമിഴ്‌നാടും ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചെങ്കിലും സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പ്രദർശന വിലക്ക് നീക്കി. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജ്ജികളെല്ലാം സുപ്രീകോടതി ഉൾപ്പെടെ നിരവധി കോടതികൾ തള്ളിയിരുന്നു. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ ചിത്രത്തിന് നികുതിയിളവ് നൽകിയിരുന്നു

Kumar Samyogee

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

31 minutes ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

43 minutes ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

49 minutes ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

4 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

5 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

5 hours ago