Kerala

കൈ വിറച്ചു പോലും; ‘മനസ്സ് പതറുമ്പോൾ കൈവിറച്ചുപോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല’; ജീവിതത്തില്‍ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ ജാഗരൂകനാണ്; ന്യായീകരണവുമായി കേരള വിസി

തിരുവനന്തപുരം: ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗു തെറ്റാതിരിക്കാൻ ജാഗരൂകനാണെന്ന് കേരളാ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വിപി മഹാദേവൻ പിള്ള. മനസ്സുപതറുമ്പോള്‍ കൈവിറച്ച് പോവുന്ന സാധാരണത്വം ഒരു കുറവായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

‘ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചുപോകുന്ന സാധരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ല’- വി.സി പറഞ്ഞു.

വിസി (VC) അയച്ച കത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് (Arif Mohammad Khan) രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെ ന്യായീകരിക്കാനായാണ് ഇപ്പോൾ വിസി മറുകുറുപ്പ് ഇറക്കിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കത്തിലെ പരാമര്‍ശം. ഈ കത്തിലെ അക്ഷരതെറ്റുകളാണ് തന്നെ ലജ്ജിപ്പിച്ചതെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

കണ്ണൂർ വിസി പുനർ നിയമനം നിയമവിരുദ്ധമായിരുന്നില്ലെന്നും ഗവർണർ പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാത്തതായിരുന്നു പ്രശ്‌നം. സർക്കാർ നൽകിയ മറുപടി അംഗീകരിക്കുന്നില്ല. ചാൻസലർ പദവിയിലേക്കുള്ള തിരിച്ചുവരവിൽ കാത്തിരുന്ന് മാത്രം തീരുമാനം. തിരിച്ചുവന്നാൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കും. ആഭ്യന്തര തർക്കങ്ങളിൽ നിന്നും തലയൂരാൻ പ്രതിപക്ഷം തന്നെ കരുവാക്കുകയാണെന്നും ഗവർണർ വ്യക്തമാക്കിയിരിന്നു.

Anandhu Ajitha

Recent Posts

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

15 minutes ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

39 minutes ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

2 hours ago

ഐഎസ്ഐയ്ക്ക് വേണ്ടി സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകി !! പഞ്ചാബിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ; അതിർത്തി ജില്ലകളിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കാൻ അന്വേഷണ സംഘം

പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…

2 hours ago

വിജയ് ചിത്രം ‘ജനനായകൻ’ പ്രതിസന്ധിയിൽ; സിനിമ വീണ്ടും പരിശോധിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ചതായി സെൻസർ ബോർഡ് ; പാൻ ഇന്ത്യ റിലീസ് മുടങ്ങുമോയെന്ന് ആശങ്ക

ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…

3 hours ago

കേരള സഖാക്കളുടെ നേതൃത്വത്തിൽ ഗറില്ലാ യുദ്ധമുറകളിലൂടെ മഡൂറ മോചിപ്പിക്കപ്പെടുമോ ?

കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…

3 hours ago