Kerala

ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പടപൊരുതിയ ധീരൻ; ഇന്ന് പഴശ്ശി വീരാഹുതി ദിനം…

ഇന്ന് വീര കേരളവർമ്മ പഴശ്ശി രാജാവിന്റെ വീരാഹുതി ദിനം(Pazhassi Raja). ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ കേരളത്തിൽ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.

1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ പഴശ്ശിരാജയുടെ ജനനം. ഇപ്പോഴത്തെ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശ്വരൻമാർ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു.
രാജ കുടുംബാംഗങ്ങൾ എല്ലാ വർഷവും മാനന്തവാടിയിലെ പഴശ്ശികുടീരത്തിെലെത്താറുണ്ട്.

പഴശ്ശിരാജയുടെ മരണം ഇന്നും ദുരൂഹമായ സത്യം

1805 നവംബർ 30ന് മാവിലാംതോടിന്റെ തീരത്ത് വച്ച് മരിച്ചു. വൈരക്കല്ല് വിഴുങ്ങി പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു . ശത്രുവിന്റെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലൊരാൾ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല . കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ തോമസ് എച്ച് ബേബർ റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി ‘ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്’ എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് എന്ന് പറയുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായും കണക്കാക്കപ്പെടുന്നു.

admin

Recent Posts

ലാവ്ലിന്‍ കേസ്; അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ദില്ലി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി…

15 seconds ago

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…

59 mins ago

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…

1 hour ago

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശ്ശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

തൃശ്ശൂർ: കോൺഗ്രസിലെ മുതിർന്ന നേതാവും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ…

1 hour ago