രാജ്‌കോട്ട്: രഞ്ജി ട്രോഫി രണ്ടാം റൗണ്ടിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി (Kerala) കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ഗുജറാത്ത് ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം 35.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടന്നു. രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ ഓപ്പണർ രോഹൻ കുന്നുമ്മലാണ് കേരളത്തിന് ഉജ്വല ജയം സമ്മാനിച്ചത്. തുടർച്ചയായി മൂന്ന് ഇന്നിങ്‌സുകളിൽ സെഞ്ചുറി നേടുന്ന ആദ്യ കേരള താരവുമായി രോഹൻ.
സച്ചിൻ ബേബി 62 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 143 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം വിജയം നേടുന്നത്. നേരത്തെ 84-5 എന്ന അവസ്ഥയിൽ നിന്ന് കരൺ പട്ടേലും ഉമാംഗും ചേർന്നാണ് ഗുജറാത്തിനെ കരകയറ്റിയത്. ഉമാംഗ് 70ഉം കരൺ പട്ടേൽ 81ഉം റണ്ണെടുത്ത് പുറത്തായി. എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ മേഘാലയയേയും കേരളം തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ടു കളികളിൽനിന്ന് 13 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…