Thursday, May 23, 2024
spot_img

അഹമ്മദാബാദ് സ്ഫോടനം 49 പ്രതികൾ കുറ്റക്കാർ

2008 ജൂലൈ 26 ന് വൈകുന്നേരം 06.41 ന് രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെല്ലാം 14 പേജ് വരുന്ന ഒരു ഇമെയിൽ സന്ദേശമെത്തി. ‘ഗുജറാത്തിനോടുള്ള പ്രതികാരത്തിനായി അഞ്ചു മിനുട്ട് കൂടി കാത്തിരിക്കൂ’ എന്നായിരുന്നു പ്രധാന സന്ദേശം. ഗോദ്ര കൂട്ടക്കൊലക്ക് ശേഷം നടന്ന കലാപത്തിനോടുള്ള പ്രതികാരമായി ഇന്ത്യൻ മുജാഹിദ്ദീൻ എന്ന തീവ്രവാദി സംഘടനയുടെ ഈ മുന്നറിയിപ്പിന് നിമിഷങ്ങൾക്ക് ശേഷം അഹമ്മദാബാദ് നഗരത്തിന്റെ 14 സ്ഥലങ്ങളിൽ 21 സ്ഫോടനങ്ങളുണ്ടായി. കലാപത്തിന് ശേഷം സമാധാനത്തിലേക്ക് തിരിച്ചെത്തി കുറച്ച് വർഷങ്ങൾക്ക് ശേഷം ഉണ്ടായ ഈ സ്ഫോടനങ്ങൾ ഗുജറാത്തിനെ വലിയ ആശങ്കയിലാഴ്ത്തി. 56 പേർ കൊല്ലപ്പെട്ടു 243 പേർക്ക് പരിക്കേറ്റു. സ്ഫോടന സ്ഥലങ്ങളിൽ രണ്ട് ആശുപത്രികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സ്‌ഫോടനത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭിക്കരുത് എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം തീവ്രവാദികൾ ആശുപത്രികളെ ലക്‌ഷ്യം വച്ചത്. രാജ്യത്താകമാനം വ്യാപിച്ചുകിടക്കുന്ന ഒരു തീവ്രവാദ നെറ്റവർക്ക് ഈ സ്ഫോടനങ്ങളുടെ പുറകിലുണ്ടെന്ന ആദ്യ സൂചനകളെ തുടർന്ന് ഉന്നത തല ഇടപെടൽ ഉടനുണ്ടായി.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷാ യും അഹമ്മദാബാദ് പോലീസ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് പാഞ്ഞെത്തി കാര്യങ്ങൾ വിലയിരുത്തി പഴുതില്ലാത്ത അന്വേഷണത്തിന്റെ രൂപരേഖ തയ്യാറാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര , മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, കർണ്ണാടക, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച തീവ്രവാദികളെ അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള മുഹമ്മദ് അസറും തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു. 78 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ മുജാഹിദ്ദീൻ എന്ന തീവ്രവാദ സംഘടനയുടെ മുഖം കൂടുതൽ വ്യക്തമായത് ഈ അന്വേഷണത്തോടെയാണ്. അഹമ്മദാബാദ് പൊലീസ് ക്രൈംബ്രാഞ്ചിലെ ഡിസിപി അഭയ് ചുഡാസമയായിരുന്നു സമര്‍ത്ഥമായി കരുക്കള്‍ നീക്കിയത്. വൈകാതെ ജിഎല്‍ സിംഗാല്‍, ഹിമാംശു ശുക്ല, രാജേന്ദ്ര ആശാരി, മയൂര്‍ ചാവ്ഡ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മാധ്യമ സ്ഥാപനങ്ങളിലേക്ക് വന്ന ഇമെയിൽ സന്ദേശത്തിന്റെ ഉറവിടങ്ങളാണ് അന്വേഷണ സംഘം ആദ്യം തേടിയത്. നവി മുംബൈയിൽ താമസിച്ചിരുന്ന ഒരു യു എസ് പൗരനാണ് ഇമെയിൽ അയച്ചത്. അയാൾ പിടിയിലായതോടെ സംഭവത്തിന്റെ ചുരുൾ ഓരോന്നോരോന്നായി അഴിഞ്ഞു. വിലപ്പെട്ട ചില ദൃക്‌സാക്ഷി വിവരണങ്ങളും, സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനങ്ങളെ കുറിചുള്ള വിവരങ്ങളും രാജ്യമെമ്പാടും വ്യാപിച്ചു കിടന്ന ഒരു വലിയ തീവ്രവാദി സംഘടനയെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും മുളയിലേ നുള്ളി.

ഒടുവിൽ കോടതിയും 77 ൽ 49 പേരെയും കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നു. 28 പേരെ വെറുതെ വിട്ടു 12 പേരെ തെളിവുകൾ പര്യാപ്തമായതിനാലും 16 പേരെ സംശയത്തിന്റെ ആനുകൂലയത്തിലും വിട്ടയച്ചുവെങ്കിലും ഇൻഡ്യയിൽ രൂപം കൊല്ലുകയായിരുന്നു ഒരു അപകടകാരിയായ തീവ്രവാദ നെറ്റ്‌വർക്കിന്റെ വേരറുക്കുകയായിരുന്നു. അന്നത്തെ ഗുജറാത്ത് സർക്കാർ.

Related Articles

Latest Articles