Kerala

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ ശക്തമായ മഴയ്ക്ക്(Rain) സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാകും അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് ആറു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിൽ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇടിയോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് നിര്‍ദേശമുണ്ട്.

admin

Recent Posts

മേയറുടേയും ഭര്‍ത്താവ് എംഎല്‍എയുടേയും കള്ളം പൊളിച്ച് സി സി ടി വി ദൃശ്യങ്ങള്‍…|EDIT OR REAL|

ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…

8 mins ago

ഖലിസ്ഥാന്‍ തീവ്രവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ വിക്രം യാദവെന്ന് ആരോപണം !

ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…

19 mins ago

വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നൽകുന്നതിനുള്ള തെളിവ് ! ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഭാരതം

കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ…

1 hour ago

കോൺഗ്രസ് സംസ്ഥാന ഓഫീസിലടക്കം ദില്ലി പോലീസ് പരിശോധന നടത്തുന്നു

മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം

2 hours ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു; പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…

3 hours ago

ഉരുകിയൊലിച്ച് പാലക്കാട് !ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ഉഷ്ണതരംഗ സാധ്യത ഒഴിയാത്തതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ…

3 hours ago