Featured

കേരളത്തിൽ നിന്നും യുദ്ധഭൂമിയായ യമനിലേയ്ക്ക് പോയ മലയാളികൾക്ക് പിന്നിൽ ഈ ഭീകരസംഘടനയോ?

കേരളത്തിൽ നിന്നും യുദ്ധഭൂമിയായ യമനിലേയ്ക്ക് പോയ മലയാളികൾക്ക് പിന്നിൽ ഈ ഭീകരസംഘടനയോ? | Keralites In Yemen

കേരളത്തിൽ നിന്നും ഭീകര സംഘടനകളിൽ ചേരാൻ പോകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്നും യെമനിലേക്ക് പോയവരുടെ കാര്യത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ. യുദ്ധഭൂമിയായ യെമനിലേയ്ക്ക് കാസർകോട് സ്വദേശിയടക്കം 14 പേർ പോയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഒമാൻ വഴി യെമനീലേയ്ക്ക് പോയ ഇവരെ സലാലയിൽ നിന്നും പിടികൂടി നാടുകടത്തിയിരുന്നു.

ഈ സംഭവത്തിൽ നാം ആഴത്തിൽ ചിന്തിക്കേണ്ട നിരവധിക്കാര്യങ്ങളുണ്ട്. ഈ പതിനാലുപേരും തിരികെ നാട്ടിലേയ്ക്ക് എത്തിയതായാണ് വിവരം. എന്നാൽ ഇവർ യുദ്ധഭൂമിയായ യെമനിലേക്ക് പോയത് എന്തിനാണെന്ന കാര്യം വ്യക്തമല്ല. ഇന്ത്യ നയതന്ത്രബന്ധം വിച്ഛേദിച്ച യെമനിലേക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ ഇവർ എന്തിനാണ് പോയതെന്ന് നാം വളരെ ശ്രദ്ധയോടെ വീക്ഷിക്കേണ്ട കാര്യമാണ്. വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹാഷിം എന്ന ഹാഷി(32) ഭാര്യ കോഴിക്കോട് കൊടിയത്തൂർ സ്വദേശിനി, ഇവരുടെ കുടുംബത്തിൽ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള 12 പേരടക്കം 14 പേരെയാണ് സലാലയിൽ നിന്നും തിരിച്ചയച്ചത്.

കുഞ്ഞുകുട്ടികളെയുൾപ്പെടെയാണ് ഇവർ കൊണ്ടുപോയത്. ഇതിനുപിന്നിൽ മതപഠനമല്ല എന്നത് ഇതിൽനിന്നും വ്യക്തമാണ്. പിന്നെ എന്തിനാണ് ഇവർ പോയത്? ആരാണ് ഇവരെ സ്പോൺസർ ചെയ്യുന്നത്. ആരുടെ നിർദേശ പ്രകാരമാണ് ഇവർ കേരളത്തിൽ നിന്നും യുദ്ധഭൂമിയിലേയ്ക്ക് പോയത്. ഇവർക്കുപിന്നിൽ ഭീകരസംഘടനകളുണ്ടെന്നാണ് സംശയിക്കേണ്ടത്. ഇതുസംബന്ധിച്ച് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എൻഐഎ അടക്കമുള്ള ഏജൻസികൾ ഈ കുടുംബത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഇത്രയും ഭീകരമായ ഒരു സംഭവം ഉണ്ടായിട്ടും കേരളത്തിൽ യാതൊരു നീക്കവും ഇത് അന്വേഷിക്കുന്നതിനോ കൃത്യമായി നടപടി എടുക്കുന്നതിനോ വേണ്ട ഒരു കാര്യവും കൈക്കൊണ്ടിട്ടില്ല.. ഇപ്പോഴും വിഷയത്തിൽ മൗനം മാത്രമാണ് സംസ്ഥാന സർക്കാരിനുള്ളത്. ഇതുസംബന്ധിച്ച യാതൊരു വാർത്തകളും മലയാള മാധ്യമങ്ങളും നൽകിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഏഷ്യയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യെമൻ. നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും ഉടമയായി, രാജ്യം വളരെക്കാലമായി പോരാടുകയാണ്. എന്നിരുന്നാലും, ഇസ്ലാം മതം പഠിക്കാൻ ആഗ്രഹിക്കുന്ന പലരും യെമനെ ഒരു ഇഷ്ടപ്പെട്ട സ്ഥലമായി കാണുന്നു. നിലവിലുള്ള പ്രതിസന്ധി പരിഗണിക്കാതെ, യെമൻ സർവ്വകലാശാലകൾ ഇപ്പോഴും വിദേശ മതപഠന വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്നു. എന്നിരുന്നാൽ പോലും ഭീകരരുടെ പ്രഭവ കേന്ദ്രമാണ് ഇവിടം. ഇത്തരമൊരു രാജ്യത്തേക്ക് പോകുന്നവർ ഒന്നുകിൽ ഭീകരർക്കൊപ്പം ചേരുന്നവരും, സ്വന്തം രാജ്യത്തെ തന്നെ ചുട്ടെരിക്കാൻ ഇറങ്ങിത്തിരിക്കുന്നവരുമായിരിക്കും.

അതേസമയം 2015ൽ യുദ്ധബാധിത മേഖലയായ യെമനിൽ നിന്ന് 4500 ഇന്ത്യക്കാരെയും വിദേശ പൗരന്മാരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജായിരുന്നു ഇതിനു നേതൃത്വം നൽകിയത്. യെമനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ജനറൽ വി.കെ സിങ് ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ രാജാവിനോട് അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഓപ്പറേഷൻ രണ്ടാഴ്ച നീണ്ടുനിന്നു, ഇന്ത്യക്കാർക്ക് സുരക്ഷിതമായ യാത്ര അനുവദിച്ചു. എല്ലാ ദിവസവും, യുദ്ധം രണ്ട് മണിക്കൂർ നിർത്തി, ഇന്ത്യൻ പൗരന്മാരുടെ ഒഴിപ്പിക്കൽ സുഗമമാക്കാൻ വിമാനങ്ങൾ അനുവദിച്ചിരുന്നു.

അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രത്തിൽ വന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി എന്ന മലപ്പുറം സ്വദേശി കൊല്ലപ്പെട്ടത്.എം ടെക് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നജീബ് അൽ ഹിന്ദി. കേരളത്തിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം അഫ്ഗാനിലെത്തിയ ഇയാൾ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഒരു പാകിസ്ഥാൻ സ്വദേശിനിയെ വിവാഹം കഴിച്ചെന്നും അതേ ദിവസമാണ് ചാവേറായി ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ ദിവസം ഐസിസ് ഭീകരർക്ക് നേരെ ആക്രമണമുണ്ടായതോടെ വിവാഹത്തിൽ നിന്ന് പിന്മാറി പോരാട്ടത്തിന്റെ ഭാഗമാകാൻ നജീബ് തീരുമാനിച്ചു. പക്ഷേ, പെൺകുട്ടിയുടെ പിതാവ് സമ്മതിക്കാത്തതിനാൽ വിവാഹച്ചടങ്ങ് നടത്തേണ്ടിവന്നു. പിന്നാലെ നജീബ് ചാവേർ ആക്രമണത്തിന് പങ്കെടുക്കുകയും കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഈ വിഷയത്തിൽ പോലും സംസ്ഥാന സർക്കാർ വേണ്ട അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ല.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

22 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

23 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago