ദില്ലി : ‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്സിക്ക് ആകില്ലെന്ന് ദില്ലി ഹൈക്കോടതി.
‘ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്സാമിനർ ഓഫ് ട്രേഡ്മാർക്ക്സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.
‘ചിക്കൻ’ എന്ന വാക്കും ‘സിംഗർ’ എന്ന വാക്കും തമ്മിൽ ബന്ധമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ‘സിംഗർ’ എന്നതിന്റെ നിഘണ്ടുവിൽ വരുന്ന അർത്ഥം ‘ഏറ്റവും മികച്ചത്, വഴിത്തിരിവ്’ എന്നൊക്കെയാണ്. കെഎഫ്സിക്ക് ‘സിംഗർ’, ‘പനീർ സിംഗർ’ എന്നീ വാക്കുകളിൽ അവകാശമുണ്ട്. എന്നാൽ ‘ചിക്കൻ’ എന്ന വാക്ക് വന്നതിനാൽ ‘ചിക്കൻ സിംഗർ’ എന്നത് ട്രേഡ് മാർക്കായി നൽകാൻ സാധിക്കില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ട്രേഡ് മാർക്ക് രിജസ്ട്രിയോട് കെഎഫ്സിയുടെ ‘ചിക്കൻ സിംഗർ’ രജിസ്ട്രേഷന് വേണ്ടിയുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാൻ കോടതി നിർദേശിച്ചു. എന്നാൽ തടസവാദവുമായി മറ്റാരെങ്കിലും വന്നാൽ നിഷ്പക്ഷമായി അത് കേട്ട് തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. പക്ഷേ ‘ചിക്കൻ’ എന്ന വാക്കിന് എക്സ്ക്ലൂസിവ് റൈറ്റ് ഇല്ലെന്നുള്ള കാര്യം ഡിസ്ക്ലെയിമറായി ട്രേഡ്മാർക്ക് രജിസ്ട്രി നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…