yash-movie-kgf-chapter-2-the-monster-song-out-now
കെജിഎഫ്ന്റെ ആഘോഷങ്ങളും ഓളവും ഇപ്പോഴും അവസാനിക്കാതെ നിൽക്കുകയാണ്. ഇതിനിടയിലാണ് പ്രേക്ഷകര്‍ക്ക് ആവേശമുണ്ടാക്കുന്ന പ്രഖ്യാപനവും വരുന്നത്. കെജിഎഫ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് കിര്‍ഗുണ്ടൂര്‍ തന്നെയാണ് വാര്‍ത്ത പുറത്തറിയിച്ചത്. ഏപ്രില്‍ 14 നാണ് കെജിഎഫ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്. റിലീസ് ചെയ്ത ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്നത് മത്രമല്ല വിശേഷം, ആരാധകരെ ആവേശത്തിലാക്കുന്ന മറ്റു ചില വിവരങ്ങള്‍ കൂടി നിര്‍മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കിങ് ആയിരിക്കും ചാപ്റ്റര്‍ 3 ല്‍ ഉണ്ടാകുക. മാര്‍വെല്‍ സ്റ്റൈല്‍ സിനിമയാണ് വിജയ് കിര്‍ഗുണ്ടൂറിന്റെ ഉടമസ്ഥതയിലുള്ള ഹോമബിള്‍ ഫിലിംസ് പദ്ധതിയിടുന്നത്. ഒരു അഭിമുഖത്തിലാണ് നിര്‍മാതാവ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മൂന്നാം ഭാഗത്തില്‍ പുതുതായി ഏതെങ്കിലും താരങ്ങള്‍ എത്തുമോ എന്ന ചോദ്യത്തിനായിരുന്നു നിര്‍മാതാവിന്റെ മറുപടി.
ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞ മറുപടി ഇങ്ങനെ, മാര്‍വെല്‍ ചിത്രങ്ങള്‍ പോലൊന്നാണ് തങ്ങള്‍ പദ്ധതിയിടുന്നത്. പല സിനിമകളിലെ കഥാപാത്രങ്ങളെ ഒന്നിച്ചു കൊണ്ടുവന്ന് ഡോക്ടര്‍ സ്ട്രെയിഞ്ച് പോലെയോ സ്പൈഡര്‍മാന്‍ ഹോം കമിംഗ് പോലെയോ ഉള്ള ചിത്രമാണ് ഉദ്ദേശിക്കുന്നത്.അത്തരമൊരു പരീക്ഷണത്തിലൂട ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മാതാവ്. അതേസമയം, ഈ വര്‍ഷം എന്നു മുതല്‍ കെജിഎഫ് 3 ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഈ വര്‍ഷം ഒക്ടോബറില്‍ കെജിഎഫ് 3 ചിത്രീകരണം ആരംഭിച്ചേക്കാം. 2024 ല്‍ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മാതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…