kgf-2-music-rights-for-lahari-music
ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഒന്നാം ഭാഗം സിനിമാ ലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല. മാത്രമല്ല ആദ്യഭാഗം ഹിറ്റായ പ്രതീക്ഷയില്‍ ചിത്രത്തിന്റെ എല്ലാ റൈറ്റ്‌സുകളും റെക്കോര്‍ഡ് തുകക്ക് വിറ്റു പോകുന്ന വാര്‍ത്തകളാണ് പലപ്പോഴും വരാറുള്ളത്. എന്നാലിപ്പോഴിതാ കെജിഎഫിന്റെ മ്യൂസിക് റൈറ്റ്‌സ് വിറ്റുപോയിരിക്കുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. 7.2 കോടി രൂപയക്കാണ് റൈറ്റ്‌സ് വിറ്റത്. ലഹരി മ്യൂസിക് കമ്പനിയാണ് വാങ്ങിയത്.
ഇന്ത്യൻ സിനിമാ ലോകത്തെ അതിശയത്തിലാഴ്ത്തിയ ബാഹുബലിയ്ക്കായിരുന്നു നേരത്തെ റെക്കോര്‍ഡ് ഉണ്ടായിരുന്നത്. എന്നാൽ ആ റെക്കോര്‍ഡ് ഇപ്പോള്‍ കെജിഎഫ് 2 മറികടന്നിരിക്കുന്നുവെന്നും ലഹരി മ്യൂസിരകിന്റെ വേലു പറഞ്ഞു. കെജിഎഫ് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാവുന്നതില്‍ രവി ബാസ്രറിന്റെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും വലിയ പ്രാധാന്യമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിലെ സംഗീതത്തിനും പ്രതീക്ഷകളേറെയാണ്.
ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ജൂലൈ 16ന് കെജിഎഫ് 2 റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. കൊവിഡ് മഹാമാരി കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. പുതിയ റിലീസ് തിയ്യതി അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. രവീണ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. യഷിന്റെ കാമുകിയുടെ വേഷമാവും ശ്രീനിധിയുടേത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…