Celebrity

രണ്ടാം ഭാഗത്തിന് മുന്നോടിയായി ആദ്യ ഭാഗം വീണ്ടും തിയേറ്ററിൽ കാണാം: കെജിഎഫ് ചാപ്റ്റര്‍ 1 ഇന്നു മുതല്‍

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഒന്നാം ഭാഗം സിനിമാ ലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല. മാത്രമല്ല ആദ്യഭാഗം വൻ ഹിറ്റായിരുന്നു. ആദ്യഭാഗം ഹിറ്റായ പ്രതീക്ഷയില്‍ ചിത്രത്തിന്റെ എല്ലാ വാര്‍ത്തകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഏപ്രിൽ 14നാണ് കെജിഎഫ് 2 റിലീസ്. യഷ് നായകനാകുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും.

എന്നാൽ ലോകത്തെങ്ങാനും തരംഗം തീര്‍ത്ത ആദ്യ ഭാഗം തിയറ്ററുകളില്‍ കാണാന്‍ സാധിക്കാതിരുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഉണ്ടായിരുന്നു. അതിനാൽ അവരെ മുന്നില്‍ക്കണ്ട് ആദ്യഭാഗം തിയറ്ററുകളില്‍ വീണ്ടും എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കെജിഎഫ് ചാപ്റ്റര്‍ 1 കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ തെരഞ്ഞെടുത്ത തിയറ്ററുകളില്‍ ഇന്നു മുതല്‍ കാണാനാവും.

നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് ആദ്യ ഭാഗം മലയാളം പതിപ്പിന് ഒരു സ്ക്രീന്‍ മാത്രമാണ് ഉള്ളത്. കൊച്ചി ലുലു മാളിലെ പിവിആര്‍ മള്‍ട്ടിപ്ലെക്സിലാണ് കെജിഎഫ് ചാപ്റ്റര്‍ 1 മലയാളം പതിപ്പ് റീ റിലീസ് ചെയ്‍തിരിക്കുന്നത്. എന്നാൽ കന്നഡ പതിപ്പ് 13 സ്ക്രീനുകളിലും തെലുങ്ക് പതിപ്പ് ആറ് സ്ക്രീനുകലിലും തമിഴ് പതിപ്പ് നാല് സ്ക്രീനുകളിലും റിലീസ് ചെയ്‍തു.

മറ്റൊരു വാർത്ത കെജിഎഫ് ചാപ്റ്റര്‍ 2 ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്യും. എന്നാൽ ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആണ് ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തും എന്നതും പ്രത്യേകതയാണ്. 13നാണ് ഐമാക്സ് റിലീസ്.

ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ജൂലൈ 16ന് കെജിഎഫ് 2 റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. കൊവിഡ് മഹാമാരി കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. പുതിയ റിലീസ് തിയ്യതി അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്‌. സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. രവീണ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. യഷിന്റെ കാമുകിയുടെ വേഷമാവും ശ്രീനിധിയുടേത്.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

11 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

12 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago