yash-Ramgopalvarma
‘കെജിഎഫ് ചാപ്റ്റർ- 2’ വമ്പൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇതിന്റെ പശ്ചാതലത്തിൽ ബോളിവുഡ് സിനിമയെ പരിഹസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കെജിഎഫ് ബോളിവുഡിന് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്നും താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
‘കെജിഎഫിന്റെ മോണ്‍സ്റ്റര്‍ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മ്മാണത്തില്‍ മുടക്കിയാല്‍ മികച്ച ക്വാളിറ്റിയുള്ളതും വിജയം കൈവരിച്ചതുമായ സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്. റോക്കി ഭായ് മെഷീന്‍ ഗണ്ണുമായി മുംബൈയില്‍ എത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ്.’
‘സിനിമയുടെ ഫൈനല്‍ കളക്ഷന്‍ ബോളിവുഡിന് നേരെയുള്ള സാന്‍ഡല്‍വുഡ് ന്യൂക്ലിയര്‍ ബോംബിടുന്നത് പോലെയായിരിക്കും. പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ്.’ വിവിധ ട്വീറ്റുകളിലായി രാം ഗോപാല്‍ വര്‍മ്മ കുറിച്ചു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…