Friday, May 10, 2024
spot_img

നടിമാർ ക്രൂരവും മാനസികമായി പ്രതികാര ബുദ്ധിയുള്ളവരുമായി മാറണം; മലയാള സിനിമയിൽ സ്ത്രീകളും പുരുഷന്മാരെപ്പോലെ ആധിപത്യം പുലർത്തണമെന്ന് മംമ്ത മോഹൻദാസ്

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മംമ്ത മോഹൻദാസ്. താരത്തിന്റെ പുതിയ സിനിമയായ ‘ജന ഗണ മന’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പുതിയ അഭിമുഖത്തിൽ നടി മംമ്ത മോഹൻദാസ് പറഞ്ഞ ‘സമത്വ’ പരാമർശം സോഷ്യൽമീഡിയയിൽ വൈറലാകുന്നു.

മലയാള സിനിമയിലെ സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ മുൻനിരയിലെത്തണമെങ്കിൽ, ക്രൂരവും മാനസികമായി പ്രതികാര ബുദ്ധിയുള്ളവരായി മാറണമെന്നാണ് താരം പറയുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഇത്തരത്തിലെ വ്യത്യസ്തമായ നിരീക്ഷണം.

സ്ത്രീകൾക്ക് മലയാള സിനിമയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങളെ കുറിച്ച് മംമ്ത നടത്തിയ പരാമർശമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ പുരുഷ താരങ്ങൾ പിടിച്ചു നിൽക്കാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ സ്ത്രീകളും പഠിക്കണമെന്നും, നടിമാർ അത് ചെയ്യാത്തത് കൊണ്ടാണ് സിനിമയിൽ ആധിപത്യം പുലർത്താൻ കഴിയാതെ വരുന്നതെന്നും താരം പറഞ്ഞു.

‘നടിമാർ അങ്ങനെ ചെയ്യുന്നില്ല. ആധിപത്യം പുലർത്തുന്ന കുറച്ച് സ്ത്രീ അഭിനേതാക്കൾ മാത്രമേ ഇവിടെ ഉള്ളു. അതിനു കാരണം സിനിമ മേഖലയിലെ പുരുഷ അഭിനേതാക്കളെ പോലെ സ്ത്രീകളും ക്രൂരമാകുന്നത് കൊണ്ടാണ്. അങ്ങനെ ആണ് വേണ്ടതും. നമ്മുടെ പുരുഷ അഭിനേതാക്കൾ പിടിച്ചു നിൽക്കാൻ ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ സ്ത്രീ അഭിനേതാക്കളും പഠിക്കേണ്ട ഒന്നാണ്. നടിമാർ അങ്ങനെ ചെയ്യുന്നത് കുറവാണ്. പ്രത്യേകിച്ച് സിനിമ നിർമ്മാണത്തിന്റെ കാര്യം വരുമ്പോൾ. ഇനി അങ്ങോട്ട് സ്ത്രീകൾക്ക് സൗമ്യത പുലർത്താൻ കഴിയില്ല. സ്ത്രീകളെന്ന നിലയിൽ പുരുഷന്മാരെപ്പോലെ മാനസികമായി പ്രതികാരബുദ്ധിയുള്ളവരായി മാറിയില്ലെങ്കിൽ, മുൻനിരയിലേക്ക് വരാൻ കഴിയില്ല’, എന്നാണ് നടി പറഞ്ഞത് .

Related Articles

Latest Articles