Categories: Kerala

കെൽട്രോണിന് പിന്നാലെ ഖാദി ബോർഡിലും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം; നിർണ്ണായക യോഗം ഇന്ന്, കെ.എ രതീഷിന്റെ ശമ്പളവിഷയവും ചർച്ചയാകും

തിരുവനന്തപുരം: കെൽട്രോണിന് പിന്നാലെ ഖാദി ബോർഡിലും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വ്യവസായ വകുപ്പിന്‍റെ നീക്കം. അൻപതിലധികം പേരെ സ്ഥിരപ്പെടുത്താനാണ് പുതിയ നീക്കം നടക്കുന്നത്. കൃത്യമായി പെൻഷനും ശമ്പളവും നൽകാൻ കഴിയാതെ ചക്രശ്വാസം വലിക്കുമ്പോഴാണ് ഇൻസ്ട്രക്ടർമാരടക്കം അൻപതോളം പേരെ സ്ഥിരപ്പെടുത്താൻ ഖാദി ബോർഡിന്‍റെ ശ്രമം.

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഖാദി ബോർഡ് യോഗം വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേരുന്നത്. സെക്രട്ടറി കെ.എ രതീഷിന്‍റെ ശമ്പളവിഷയവും അജണ്ടയിലുണ്ട്. മുൻ സെക്രട്ടറി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളം മാത്രം 1,75,000 രൂപ വേണമെന്നാണ് രതീഷിന്‍റെ ആവശ്യം. അതേസമയം കശുവണ്ടി അഴമതി കേസിൽ പ്രതിയായ കെ.എ രതീഷ് ഖാദി ബോ‍‍ർഡിൽ എത്തിയശേഷം യാതൊരുചട്ടങ്ങളും പാലിക്കാതെ മാസം ഒരുലക്ഷം രൂപയാണ് പിൻവലിക്കുന്നത്.

അതേസമയം ശമ്പളം ഇരട്ടിയാക്കുന്നതിനെ മന്ത്രി ഇ.പി ജയരാജൻ അനുകൂലിക്കുമ്പോഴും ബോർ‍ഡ് അംഗങ്ങളിൽ പലർക്കും വിയോജിപ്പുണ്ട്. രതീഷ് തന്നെ മുൻകൈ എടുത്ത് കൊണ്ടുവരുന്ന പാപ്പിനിശേരി കെട്ടിട സമുച്ഛയം സംബന്ധിച്ച വിവാദങ്ങളും ബോ‍‍ർഡിൽ ഉയർന്നേക്കുമെന്നാണ് സൂചന. പദ്ധതിക്കായി അൻപത് കോടി വായ്പ അനുവദിക്കാൻ സഹകരണ ബാങ്കുകളോട് നിർദ്ദേശിക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കെ.എ രതീഷ് ബോർഡറിയാതെ കത്തയച്ചതും നേരത്തെ വിവാദമായിരുന്നു.

admin

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

7 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

25 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

55 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

59 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

1 hour ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

1 hour ago