നേതാക്കളുടെ പ്രസംഗങ്ങൾക്കിടയിൽ നാക്കുപിഴയും അബദ്ധങ്ങളും കടന്നുവരുന്നത് പതിവാണ്. ഇവ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയും ആകാറുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഇത്തരം നാക്കുപിഴയിലും അമളി പറ്റുന്നതിലും എന്നും മുന്നിൽ നിൽക്കുന്നത്. സീരിയസായി വരുകയും എന്നാൽ മൈക്കിന് മുന്നിൽ നിന്നുകൊണ്ട് അബദ്ധങ്ങൾ വിളമ്പുന്നത് വയനാട് എംപിയുടെ പതിവ് രീതിയാണ്. ആലു സോന പരാമർശം മുതൽ കൊക്കാകോള പ്രസംഗം വരെ ഈ പട്ടിക നീണ്ടുനിൽക്കുന്നു. എന്നാൽ ഇത്തവണ നാക്കുപിഴ പറ്റിയിരിക്കുന്നത് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കാണ്.
തങ്ങളുടെ പരമോന്നത നേതാവിനെ പ്രസംഗത്തിൽ യശശ്ശരീരനാക്കിയിരിക്കുകയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം നടന്നത്. നെഹ്‌റു കുടുംബത്തിനെ പുകഴ്‌ത്തി പുകഴ്‌ത്തി വരുന്നതിനിടെയാണ് ഖാർഗെയ്‌ക്ക് നാക്കുപിഴ പറ്റിയത്. രാജ്യത്തിനായി ജീവിക്കുന്ന കുടുംബമാണ് നെഹ്‌റു കുടുംബമെന്നും ‘രാഹുൽ ഗാന്ധി രാജ്യത്തിനായി മരിച്ച വ്യക്തിയാണെന്നുമാണ് മല്ലികാർജുൻ ഖാർഗെ പറയുന്നത്. എന്നാൽ വേദിയിലുണ്ടായിരുന്നവർ അബദ്ധം ചൂണ്ടിക്കാട്ടിയതോടെ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വാക്കുകൾ തിരുത്തി. താൻ രാജീവ് ഗാന്ധിയെയാണ് ഉദ്ദേശിച്ചതെന്നും അബദ്ധം പറ്റിയതിന് ക്ഷമചോദിക്കുന്നതായും മല്ലികാർജുൻ ഖാർഗെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ ഇപ്പോഴും പ്രചരിക്കുകയാണ്. അതിനു പിന്നാലെ വൻ ട്രോളുകളാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നേരിടേണ്ടി വരുന്നത്. ഇത് എപ്പോഴാണ് സംഭവിച്ചത് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി പരിഹസിച്ചിരിക്കുന്നത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…