Celebrity

”ഒരു രീതിയിലുള്ള അജണ്ടയും ഉണ്ടായിരുന്നില്ല, കലഹമോ തർക്കമോ ഉണ്ടാക്കാൻ വിചാരിച്ചിരുന്നില്ല”; ഹിന്ദി ഭാഷാ വിവാദത്തിൽ വിശദീകരണവുമായി കന്നഡ നടൻ കിച്ചാ സുദീപ്

 

ബെംഗളൂരു; ഈയടുത്ത കാലത്ത് ഇന്ത്യൻ ചലച്ചിത്രലോകവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ ചർച്ചയേത് എന്ന് ചോദിച്ചാൽ ഹിന്ദി ഭാഷാ വിവാദമാണെന്ന് രണ്ടാമതൊന്നാലോചിക്കാതെ പറയാനാവും. ഹിന്ദി രാഷ്ട്ര ഭാഷയല്ലെന്നുള്ള കന്നഡ നടൻ കിച്ചാ സുദീപിന്റെ വാക്കുകളാണ് എല്ലാത്തിനും തുടക്കമിട്ടത്. എന്നാൽ ഇപ്പോൾ വിവാദത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. എന്തെങ്കിലും രീതിയിലുള്ള തർക്കമോ കലഹമോ ഉണ്ടാക്കാൻ താനുദ്ദേശിച്ചിരുന്നില്ലെന്നും ഒരു രീതിയിലുള്ള അജണ്ടയും ഉണ്ടായിരുന്നില്ല. തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും ഹിന്ദി ദേശീയ ഭാഷാ വിവാദത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഒരു ബഹുമതിയായി കാണുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഞാൻ കന്നഡയെ മാത്രം പ്രതിനിധീകരിക്കുന്നില്ല. എല്ലാവരുടെയും മാതൃഭാഷയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, പ്രധാനമന്ത്രിയുടെ വാക്കുകൾ കൊണ്ട് ഇന്ന് ഞാൻ ബഹുമാനിക്കപ്പെട്ടു. ഞങ്ങൾ നരേന്ദ്ര മോദിയെ ഒരു രാഷ്ട്രീയക്കാരനായിട്ടല്ല കാണുന്നത്. ഒരു നേതാവായിട്ടാണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്.”- അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിൽ, ബിജെപി എല്ലാ ഇന്ത്യൻ ഭാഷകളേയും ബഹുമാനിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

അതേസമയം ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാൻ ഇന്ത്യൻ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നുമുള്ള കിച്ചാ സുദീപിന്റെ ചോദ്യത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്​ഗൺ ആയിരുന്നു ആദ്യമെത്തിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് വിഷയം വലിയ രീതിയിൽ കത്തിപ്പടർന്നത്. നിരവധി പ്രമുഖരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്.

Anandhu Ajitha

Recent Posts

മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രമോ തന്ത്രി ?

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…

19 minutes ago

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

2 hours ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

2 hours ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

2 hours ago

അന്യഗ്രഹ വൈറസ് ?? ബഹിരാകാശ സഞ്ചാരികളെ ഉടനടി ഭൂമിയിലെത്തിക്കാൻ നാസ !

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…

3 hours ago

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

3 hours ago