ദില്ലി: ത്രിപുരയില്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. ത്രിപുരയിലെ ശാന്തിര് ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പതിനേഴുകാരി ആശുപത്രിയില്‍ വെച്ച് മരിച്ചു. കാമുകനും കാമുകന്റെ അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.
മാസങ്ങള്‍ മുമ്പ് സമൂഹമാധ്യമത്തിലുടെയായിരുന്നു പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. യുവാവ് പിന്നീട് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ എത്തിച്ച് തടവിലാക്കി. പിന്നാലെ മാസങ്ങളോളം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്.
പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ മകളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. എന്നാല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഒഡീഷ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…