വാറങ്കൽ: രാഷ്ട്രീയ പകപോക്കൽ ആരോപിച്ച് കേരളം വിട്ട കിറ്റെക്‌സ് ടെക്സ്റ്റൈൽ യൂണിറ്റുകൾ ഉദ്‌ഘാടനത്തിനു തയ്യാറെടുക്കുന്നു. തെലങ്കാനയിലെ വാറങ്കലിൽ 1350 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കാകതിയ ടെക്സ്റ്റൈൽ പാർക്കിൽ ഉദ്‌ഘാടനത്തിനു ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു. രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്കാണ് കാകതിയ ടെക്സ്റ്റൈൽ പാർക്ക്. രണ്ടുമാസത്തിനകം ഉദ്‌ഘാടനം നടക്കുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആയിരിക്കും ഉദ്ഘാടകനെന്നും മന്ത്രി ട്വിറ്ററിൽ അറിയിച്ചു.
കേരളം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുട്ടികളുടെ വസ്ത്ര നിർമ്മാതാവാണ് കിറ്റെക്‌സ്. കിറ്റെക്‌സിന്റെ ഓഫീസുകളിൽ വ്യാപകമായ റെയ്‌ഡുകൾ നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്നും എൽ ഡി എഫ് സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ആരോപിച്ചാണ് കിറ്റെക്‌സ് കേരളം വിട്ടത്. കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്ന രാഷ്ട്രീയ പാർട്ടിയുമായി ഭരണകക്ഷിയായ സി പി എമ്മിനുള്ള പ്രശ്നങ്ങളാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാബു എം ജേക്കബ് ആരോപിച്ചിരുന്നു. 1000 കോടി രൂപയുടെ അപ്പാരൽ പാർക്കാണ് കിറ്റെക്‌സ് വാറങ്കലിൽ നിർമ്മിച്ചിരിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പാലക്കാടും 3500 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറിയിരുന്നു.
ഗുജറാത്തും തെലങ്കാനയും അടക്കം നിരവധി സംസ്ഥാനങ്ങൾ, കേരളം വിടുന്നുവെന്ന വാർത്തകളെ തുടർന്ന് പലവിധ ഇളവുകളുമായി കിറ്റെക്‌സിനെ അന്ന് സമീപിച്ചിരുന്നു. ഒടുവിൽ കമ്പനി തെലങ്കാന തെരഞ്ഞെടുക്കുകയായിരുന്നു. പ്രത്യേക വിമാനമയച്ചാണ് കിറ്റെക്‌സ് അധികൃതരെ തെലങ്കാന ചർച്ചകൾക്കായി അന്ന് ക്ഷണിച്ചത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…