KL Rahul and Rohit Sharma got off to a great start for India in the second T20 against South Africa in Guwahati
ഗുവാഹത്തി :ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ തുടക്കം ഇന്ത്യക്ക് നല്‍കിയാണ് കെ എല്‍ രാഹുലും ,രോഹിത് ശര്‍മ്മയും റെക്കോര്‍ഡിട്ടത്.ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ചേര്‍ത്ത സഖ്യമെന്ന റെക്കോര്‍ഡ് ഇരുവരും സ്വന്തമാക്കി. ഏറെക്കാലം ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരായിരുന്ന രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ത്ത 1743 റണ്‍സിന്‍റെ നേട്ടമാണ് പഴങ്കഥയായത്.
മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയ ഇരുവരും 9.5 ഓവറില്‍ 96 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 37 പന്തില്‍ 43 റണ്‍സെടുത്ത ഹിറ്റ്‌മാനെ കേശവ് മഹാരാജ്, ട്രിസ്റ്റന്‍ സ്റ്റബ്‌സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ക്യാച്ചിന്‍റെ ഒരു ആനുകൂല്യം ലഭിച്ച ശേഷമായിരുന്നു ഹിറ്റ്‌മാന്‍റെ പുറത്താകല്‍. ഏഴ് ഫോറും ഒരു ബൗണ്ടറിയും രോഹിത് നേടി. ഒരോവറിന്‍റെ ഇടവേളയില്‍ കെ എല്‍ രാഹുല്‍ എല്‍ബിയിലൂടെയും പുറത്തായി. മഹാരാജിന് തന്നെയായിരുന്നു വിക്കറ്റ്. രാഹുല്‍ പുറത്താകുമ്പോള്‍ 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സുണ്ടായിരുന്നു സ്വന്തം പേരില്‍.
പ്രോട്ടീസിനെതിരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 2.2 ഓവറില്‍ 9 റണ്‍സ് മാത്രമായിരുന്നു രോഹിത്-രാഹുല്‍ സഖ്യത്തിന് നേടാനായത്. രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കുംമുമ്പ് രോഹിത്തിനെ കാഗിസോ റബാഡ പുറത്താക്കുകയായിരുന്നു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…