k m shaji mla
കണ്ണൂര്‍: സ്കൂള്‍ അനുവദിക്കാന്‍ പണം വാങ്ങിയെന്ന കെ.എം. ഷാജിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലീഗ് നേതാവു കൂടിയായ കെഎം ഷാജിക്കെതിരായ ആരോപണം. ഈ പരാതിയിലാണ് അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.
സ്കൂളിന് പ്ലസ്ടു വിഭാഗം അനുവദിക്കുന്നതിനായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കു പണം നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പിന്നീട് എംഎല്‍എ ഇടപെട്ട് പണം നല്‍കേണ്ടതില്ലെന്ന് നിലപാട് എടുത്തു. എന്നാല്‍ പാര്‍ട്ടി കമ്മിറ്റിക്കുപണം കിട്ടിയില്ലെന്നു വന്നതോടെ ഇവര്‍ എംഎല്‍എ തിരിമറി നടത്തിയെന്ന് ആരോപിച്ച് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തു. ഈ രേഖ പ്രകാരം പണം കൈപ്പറ്റിയെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പരാതിയുമായി മുന്നോട്ടു പോയതെന്നു പരാതിക്കാരന് കെ. പത്മനാഭന് പ്രതികരിച്ചു. 2017 സെപ്റ്റംബര്‍ മാസത്തിലാണു പരാതി നല്‍കിയതെന്നും പത്മനാഭന് പറഞ്ഞു.
അതേസമയം ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കു ഇതിനോടകം തന്നെ നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന ആരോപണം അന്വേഷിക്കാന്‍ നേതാക്കളുടെയും മൊഴിയെടുക്കും. പണം കൈമാറിയതായിപ്പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ !…