Thursday, May 16, 2024
spot_img

കെഎം ഷാ​ജി​ക്കെ​തി​രായ അഴിമതി ആരോപണം; അ​ന്വേ​ഷ​ണം ആരംഭിച്ച് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

ക​ണ്ണൂ​ര്‍: സ്കൂ​ള്‍ അ​നു​വ​ദി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യെ​ന്ന കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണത്തില്‍ ​അന്വേ​ഷ​ണം ആരംഭിച്ച് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​ഴീ​ക്കോ​ട് സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ല്‍​നി​ന്നും 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് ലീ​ഗ് നേ​താ​വു കൂ​ടി​യാ​യ കെഎം ഷാ​ജി​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഈ പ​രാ​തി​യി​ലാണ് അ​ഴീ​ക്കോ​ട് എം​എ​ല്‍​എ കെഎം ഷാ​ജി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആരംഭിച്ചിരിക്കുന്നത്. ഇ​ഡി കോ​ഴി​ക്കോ​ട് സ​ബ് സോ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സ്കൂ​ളി​ന് പ്ല​സ്ടു വി​ഭാ​ഗം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കു പ​ണം ന​ല്‍​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ പി​ന്നീ​ട് എം​എ​ല്‍​എ ഇ​ട​പെ​ട്ട് പ​ണം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് നി​ല​പാ​ട് എ​ടു​ത്തു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി ക​മ്മി​റ്റി​ക്കു​പ​ണം കി​ട്ടി​യി​ല്ലെ​ന്നു വ​ന്ന​തോ​ടെ ഇ​വ​ര്‍ എം​എ​ല്‍​എ തി​രി​മ​റി ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്‌ ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. ഈ ​രേ​ഖ പ്ര​കാ​രം പ​ണം കൈ​പ്പ​റ്റി​യെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​യ​തെ​ന്നു പ​രാ​തി​ക്കാ​ര​ന്‍ കെ. ​പ​ത്മ​നാ​ഭ​ന്‍ പ്ര​തി​ക​രി​ച്ചു. 2017 സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലാ​ണു പ​രാ​തി ന​ല്‍​കി​യ​തെ​ന്നും പ​ത്മ​നാ​ഭ​ന്‍ പറഞ്ഞു.

അതേസമയം ചോ​ദ്യം ചെ​യ്യ​ലി​നും മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി കെ.​എം.​ഷാ​ജി ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍​ക്കു ഇതിനോടകം തന്നെ നോ​ട്ടി​സ് ന​ല്‍​കിയിട്ടുണ്ട്. അതേസമയം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെയാണോയെന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ന്‍ നേ​താ​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ക്കും. പ​ണം കൈ​മാ​റി​യ​താ​യി​പ്പ​റ​യു​ന്ന​വ​രും ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രും ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്.

Related Articles

Latest Articles