Spirituality

കുടുംബകലഹം തീർക്കുന്ന മഹാദേവൻ…! അറിയാം ഈ ക്ഷേത്രത്തിന്റെ പ്രാധാന്യവും വിശ്വാസങ്ങളും

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം. 108 ശിവാലയങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നും അല്ല, പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണെന്നും വാദങ്ങളുണ്ട്.ഒരു മഹാക്ഷേത്രത്തിനു വേണ്ടുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കേരള ദ്രാവിഡ ശൈലിയിലാണ് നിർമ്മാണം. കിഴക്കാണ് ദർശനം. പെരിയാറിന്റെ തീരത്തായാണ് ക്ഷേത്രം നിലകൊള്ളുന്നത്.ക്ഷേത്രത്തിൻരെ കവാടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആലിന്റെ ചുവട്ടിൽ മൂന്നു ഗണപതി വിഗ്രഹങ്ങൾ കാണാൻ സാധിക്കും.

ക്ഷേത്രത്തിലെത്തുന്നവർ ആദ്യം ഇവിടെ എത്തി ഗണപതിയെ തൊഴുത് അനുമതി വാങ്ങിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത വിധത്തിൽ ഇതിനടുത്തായി നാഗരാജ പ്രതിഷ്ഠ കാണുവാൻ സാധിക്കും.അതിഗംഭീരമായ ഒരു മഹാക്ഷേത്രത്തിന്റെ എല്ല ലക്ഷണങ്ങളും ഉൾക്കൊള്ളുന്ന ക്ഷേത്രമാണിത്. ആറേക്കർ വരുന്ന മതിൽക്കകമാണ് ക്ഷേത്രത്തിനുള്ളത്. ആറ് ഉപദേവതാ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ദുർഗ്ഗാഭഗവതിയും ശിവന്റെ വ്യത്യസ്ത ഭാവങ്ങളായ അഘോരമൂർത്തിയും ദക്ഷിണാമൂർത്തിയുമാണ് തെക്കുഭാഗത്ത ശ്രീകോവിലുകളിലുള്ളത്.വടക്കുഭാഗത്തെ ശ്രീകോവിലുകളിൽ മഹാവിഷ്ണുവും ബ്രഹ്മാവും ശിവഭൂതഗണങ്ങളിൽ പ്രധാനിയായ ഭൃംഗീരടിയുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

Anusha PV

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

3 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

4 hours ago