Kerala

‘ദാസ് ക്യാപിറ്റൽ വായിച്ച് ചൈനയിലേക്ക് പോയതാണോ?’ കെ ഫോൺ പദ്ധതിക്കായി ചൈനീസ് കമ്പനികളെ തേടിപ്പോയ സംസ്ഥാന സർക്കാരിന്റെ നടപടി ദുരൂഹമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി: കേരളം ചൈനയുടെ കേബിൾ വാങ്ങുന്നത് ദുരൂഹമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കെ ഫോൺ പദ്ധതിക്ക് വേണ്ടി 2600 കിലോമീറ്റർ കേബിളാണ് കേരളം ചൈനീസ് ഉത്പാദകരിൽ നിന്നുവാങ്ങിയത്. ഈ നടപടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽ നിന്നും കേബിൾ വാങ്ങിയത് എന്ന വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മനിർഭർ ഭാരത് എന്നതാണ് ഇന്ന് രാജ്യത്തിന്റെ നയം. ഇന്ത്യയിലെ ഉൽപ്പാദകരെ മുഖ്യമന്ത്രി കാണാഞ്ഞിട്ടാണോ എന്നും ദാസ് ക്യാപിറ്റൽ വായിച്ച് ചൈനയിലേക്ക് പോയതാണോ എന്നും അദ്ദേഹം പരിഹസിച്ചു.

കെ ഫോൺ പദ്ധതിക്കായി സർക്കാർ ചൈനീസ് കേബിൾ ഇറക്കുമതി ചെയ്തിരുന്നു. പദ്ധതിക്കെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ വിദഗ്ധരടക്കം ഉന്നയിക്കുന്നത്. ഗുണനിലവാരമില്ലാത്ത ചൈനീസ് കേബിളുകൾ ആണ് പദ്ധതിക്കായി ഉപയോഗിച്ചതെന്ന് പ്രതിപക്ഷം നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ചൈനീസ് ടെലികോം ഉപകരണങ്ങളെ ലോകം മുഴുവൻ സംശയത്തോടെ നോക്കുമ്പോഴാണ് കേരളം കേബിളിനായി ചൈനയിലേക്ക് പോയത്. ഈ സാഹചര്യമാണ് സംശയാസ്പദമെന്ന് കേന്ദ്രമന്ത്രിയും വിശേഷിപ്പിച്ചിരിക്കുന്നത്.

Kumar Samyogee

Recent Posts

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

29 mins ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

50 mins ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

2 hours ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

2 hours ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

2 hours ago