കൊല്ലൂർ മൂകാംബികയുടെ ശക്തിയും ചൈതന്യവും അതേപടി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് എറണാകുളം നോർത്ത് പറവൂരിൽ സ്ഥിതി ചെയ്യുന്ന പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം. തീർത്ഥാടകർക്കും വിശ്വാസികൾക്കുമിടയിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ കൂടുതലും വിജയദശമി നാളിലാണ് ആളുകൾ എത്തുന്നത്. കൊല്ലൂർ വരെ പോകുവാൻ സാധിക്കാത്തവര് ഇവിടെയെത്തി മൂകാംബികയെ തൊഴുത് ആഗ്രഹസാഫല്യം വരുത്തുന്നു.നിർമ്മിതിയിലും രൂപത്തിലും പല സവിശേഷതകളും പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന് അവകാശപ്പെടുവാൻ സാധിക്കും. അതിലൊന്നാണ് ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ദേവിയുടെ ശ്രീകോവിൽ ഒരു ചെറിയ താമരക്കുളത്തിന് നടുവിലായാണുള്ളത്. നാലുചുറ്റിലും വെള്ളം നിറഞ്ഞു നിൽക്കുന്ന ശ്രീകോവിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്.
ശ്രീകോവിനിനു ചുറ്റുമായി, വെള്ളത്തിനു മുകളിലൂടെ നിർമ്മിച്ചിരിക്കുന്ന നടപ്പാത വഴിയാണ് ദേവിയെ പ്രദക്ഷിണം വയ്ക്കുന്നത്. ഈ വെള്ളം കൊല്ലൂരിലെ സൗപർണ്ണിക നദിയാണെന്നാണ് വിശ്വാസസങ്കല്പം.വര്‍ഷത്തിലേതു ദിവസവും വിദ്യാരംഭം കുറിക്കുവാൻ സാധിക്കുന്ന സവിശേഷമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്.നവരാത്രി നാളുകളിലെ വിദ്യാരംഭത്തിന് ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ദൂരദേശങ്ങളിൽ നിന്നുപോലും കുട്ടികളെ എഴുത്തിനിരുത്തുവാൻ ആളുകള് ഈ ക്ഷേത്രത്തിലെത്തുന്നു. വിദ്യയിൽ ഉയർച്ചയുണ്ടാകുവാനും കലാരംഗത്ത് ശോഭിക്കുവാനുമെല്ലാം ഇവിടെയെത്തി പ്രാർഥിക്കുന്നവരുണ്ട്.ക്ഷേത്രത്തിലെ കഷായ നിവേദ്യവും ത്രിമധുരവും കഴിച്ചാൽ വിദ്യാഗുണം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പതിനാറുതരം പച്ചമരുന്നുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഇവിടുത്തെ കഷായ നേദ്യം വാക്കിൽ വ്യക്തത കൈവരാനും വിദ്യാഭിവൃദ്ധിക്കും ഉത്തമമാണ് എന്നാണ് വിശ്വാസം.പരീക്ഷകൾക്കും മറ്റും മുൻപായി വിദ്യാർത്ഥികൾ ഇവിടെയെത്തി പ്രാർത്ഥിക്കാറുണ്ട്. ദേവിയുടെ മുന്നിൽ സംഗീതാർച്ചന നടത്തുന്നത് വിശേഷമായാണ് വിശ്വാസികൾ കരുതുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…