Categories: Kerala

സൗമിനി ജെയിന്റെ മേയർ കസേര തെറിക്കും? കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം ശക്തം

കൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് മാറ്റാൻ ഉറച്ച് എറണാകുളം കോൺഗ്രസ് കമ്മിറ്റി. കൊച്ചി കോർപറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ സൗമിനി ജെയിനെതിരെ രൂക്ഷവിമർശനവുമായി ഹൈബി ഈഡൻ എം.പി രംഗത്തെത്തിയിരുന്നു. ഭരണ പരാജയത്തിന്റെ ഉത്തരവാദിത്വം മേയർക്കാണെന്നും സ്വതന്ത്ര പദവിയുണ്ടായിട്ടു പോലും പ്രവർത്തിച്ചില്ലെന്നും പരസ്യമായി എം.പി. ആരോപിച്ചു.എ ഗ്രൂപ്പുകാരിയായ സൗമിനിക്കെതിരെ ഐ ഗ്രൂപ്പുകാർ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഹൈബി ഈഡൻ നടത്തിയ വിമർശനവും അതിന്റെ ഭാഗമാണ്. ഉറച്ച കോട്ടയായ എറണാകുളത്ത് 10,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വോട്ട് എണ്ണിത്തീർന്നപ്പോൾ അത് വെറും 3,750 ലേക്ക് ചുരുങ്ങി.

സൗമിനി ജെയിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയും ജി.സി.ഡി.എ മുൻ ചെയർമാനുമായ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തിൽ മേയർക്ക് പരാജയം സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സൗമിനി ജെയിനെ മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സൗമിനി ജെയിനെ തെരുവിൽ തടയുമെന്നും കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു.അതേസമയം പാർട്ടി ആവശ്യപ്പെട്ടാൽ രാജി വയ്ക്കാൻ തയ്യാറാണെന്ന് മേയർ പറഞ്ഞിരുന്നു. ടി.ജെ.വിനോദ് വിജയിച്ചതോടെ കെ.ആർ.പ്രേമകുമാർ ഡെപ്യൂട്ടി മേയർ സ്ഥാനത്തെത്താനാണ് സാദ്ധ്യത. ഇതോടൊപ്പം മേയർ സ്ഥാനത്തും മാറ്റം വരുത്തണമെന്നാണ് ഒരു വിഭാഗം കൗൺസിലർമാരുടെ ആവശ്യം. ഇക്കാര്യത്തിൽ ഉന്നത നേതൃത്വവും ഉടൻ സമവായത്തിൽ എത്തുമെന്നാണ് സൂചന.

അതേസമയം ഷൈനി മാത്യുവിനെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയാണെങ്കിലും കൗൺസിൽ യോഗങ്ങളിൽ പൊതുവേ മൗനം പാലിക്കാറുള്ള ഷൈനി മേയർ പോലെ ഉത്തരവാദിത്വമുള്ള പദവിക്ക് അനുയോജ്യയാണോയെന്നാണ് ഇവരുടെ ആശങ്ക. ടി.ജെ.വിനോദ് വിജയിച്ചതോടെ മുനിസിപ്പൽ നിയമപ്രകാരം ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി ഒഴിവ് നികത്തണം. എന്നാൽ നിലവിലുള്ള കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രമുള്ളതിനാൽ എം.എൽ.എ ആയാലും ഓണറേറിയം വാങ്ങാതെ കൗൺസിലർ സ്ഥാനത്ത് തുടരാം.

B4 Admin

Recent Posts

മൈക്രോഫിനാൻസ് തട്ടിപ്പുകേസ്: അന്വേഷണത്തിലെ ആറ് വർഷത്തെ കാലതാമസത്തിൽ വിജിലൻസിനെ നിർത്തി പൊരിച്ച് ഹൈക്കോടതി!

എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള…

1 hour ago

ലോക്സഭാ സീറ്റുകൾ 850 ആക്കാൻ ചരിത്രനീക്കം: മണ്ഡല പുനർനിർണയ ബിൽ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും!

നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…

3 hours ago

പ്രോജക്ട് ചീറ്റയ്ക്ക് ചരിത്ര കുതിപ്പ്: കുനോയിൽ ഒമ്പത് കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 62 ആയി!

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ…

3 hours ago

ബസ്തറിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത തിരിച്ചടി; 13 ലക്ഷം തലയ്ക്ക് വിലയിട്ട രണ്ട് കേഡർമാർ കീഴടങ്ങി, ആയുധങ്ങളും പണവും പിടിച്ചെടുത്തു!

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച്, ആകെ 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ്…

3 hours ago

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

17 hours ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

17 hours ago