തിരുവനന്തപുരം: കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരം കരമനയിലും നടന്നതായി പരാതി. കരമനയ്ക്ക് സമീപം കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹസാഹചര്യത്തിൽ മരിച്ചെന്ന പരാതിയിൽ കരമന പോലീസ് അന്വേഷണം തുടങ്ങി. കുടുംബത്തിൽ തുടര്‍ച്ചയായി നടന്ന മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നാലെ 50 കോടിയോളം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നുമാണ് പരാതി. ദുരൂഹമരണങ്ങള്‍ക്ക് പിന്നിൽ കുടുംബത്തിലെ കാര്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയ്ക്ക് പങ്കുണ്ടെന്ന് പരാതിയിൽ പറയുന്നു. മരണങ്ങള്‍ അസ്വാഭാവികതയുള്ളതായി ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.
കൂടത്തിൽ ഗോപിനാഥൻ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകനായ ഉണ്ണികൃഷ്ണൻ നായര്‍, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരന്‍റെ മകൻ ജയമാധവൻ എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇതിൽ ഏറ്റവും ഒടുവിലായി കൊല്ലപ്പെട്ട ജയമാധവന്‍റെ ബന്ധുവായ അനിൽകുമാറാണ് സംഭവത്തിൽ പരാതി നല്‍കിയത്.
പ്രദേശത്തെ ധനിക കുടുംബമായിരുന്ന ഇവരുടെ 50 കോടി രൂപയോളം മൂല്യം വരുന്ന സ്വത്തുക്കള്‍ കുടുംബാംഗങ്ങളുടെ മരണശേഷം കൈമാറ്റം ചെയ്യപ്പെട്ടുവെന്നും ഈ സ്വത്തുക്കള്‍ ഇപ്പോള്‍ കുടുംബത്തിന് പുറത്തുള്ളവരുടെ കൈവശമാണുള്ളതെന്നും പരാതിയിൽ പറയുന്നു. മുൻപ് കാര്യസ്ഥനായിരുന്ന രവീന്ദ്രൻ എന്നയാള്‍ക്ക് ഇതിൽ പങ്കുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 2018ൽ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും അനിൽകുമാര്‍ നൽകിയ പരാതിയിലാണ് മരണങ്ങളിൽ ദുരൂഹതയുള്ളതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
നാട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന കുടുംബത്തിലെ പ്രശ്നങ്ങള്‍ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്വത്തുതട്ടിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിൽ മറ്റുചിലരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. മരണങ്ങള്‍ക്ക് പിന്നാലെ വീട്ടിലെ കാര്യസ്ഥനും ജോലിക്കാരും ചേര്‍ന്ന് വ്യാജരേഖ ചമച്ച് സ്വത്തു തട്ടിയെടുത്തെന്നാണ് ആരോപണം.
എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള…
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ…
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച്, ആകെ 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ്…
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…