Kochi-new-smart-village-office
കൊച്ചി: ആധുനിക സൗകര്യങ്ങളോടെ മികച്ച കെട്ടിടത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. 44 ലക്ഷം രൂപ മുടക്കിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
1265 ചതുരശ്ര അടിയാണ് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ വിസ്തീര്‍ണം. ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ വീല്‍ ചെയറുകള്‍ സുഖമമായി ഉപയോഗിക്കുന്നതിന് ആവശ്യമായ റാമ്പും ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നവര്‍ക്ക് കാത്തിരിപ്പിന്റെ മുഷിപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ടെക്സ്റ്റര്‍ വര്‍ക്കുകളും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.
തിരുമാറാടി പഞ്ചായത്ത് ഓഫീസിന് സമീപം റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 21 സെന്റ് ഭൂമിയിലായിരുന്നു പഴയ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇവിടെ തന്നെ കൂടുതല്‍ സൗകര്യങ്ങളോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത്. 10 മാസം കൊണ്ടായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 44 ലക്ഷം രൂപയായിരുന്നു ഇതിന് ചെലവായത്. വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് റൂം, ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ് കം വെയ്റ്റിംഗ് റൂം, ജീവനക്കാര്‍ക്ക് വേണ്ടി ക്യുബിക്കിളുകള്‍, പൊതു ടോയ്‌ലറ്റ് എന്നിവയാണ് ഇവിടെ ഉള്ളത്.
വെള്ളിയാഴ്ച രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…