ആലപ്പുഴ: ചര്‍ച്ചയ്ക്കുള്ള സിപിഎം ക്ഷണം നിരസിച്ച എന്‍എസ്‌എസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല.
ശബരിമലയിലെ എന്‍.എസ്.എസ് നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതികൂലമാവില്ലെന്നും എന്‍.എസ്.എസ് സമുദായത്തിലെ ഭൂരിഭാഗം ആളുകളും സിപിഎമ്മിന് ഒപ്പമാണെന്നുമായിരുന്നു കോടിയേരിയുടെ അവകാശവാദം. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.
വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ് വിശ്വാസ വിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നു സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. എന്‍എസ്‌എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വേണ്ടി വന്നാല്‍ അങ്ങോട്ട് പോയി ചര്‍ച്ച നടത്തും എന്നുമായിരുന്നു കോടിയേരി പറഞ്ഞത്.
ഇതിനോടാണ് മുഖത്ത് അടിക്കും പോലെ താല്‍പര്യമില്ലെന്ന മറുപടി എന്‍എസ്‌എസ് നേതൃത്വം നല്‍കിയത്. വേണ്ടി വന്നാല്‍ എന്‍.എസ്.എസ് നേതൃത്വവുമായി അങ്ങോട്ട് പോയി ചര്‍ച്ച നടത്തുമെന്നും, സമുദായ സംഘടനകളോട് ശത്രുതയില്ലെന്നും കോടിയേരി നേരത്തെ പറഞ്ഞതിന് മറുപടിയായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…