ഓസ്ട്രേലിയക്കെതിരെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ്
അഹമ്മദാബാദ് : വിരാട് കോഹ്ലിയും ശുഭ്മന്‍ ഗില്ലും സെഞ്ചുറിയുമായി തിളങ്ങിയ ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യ 91 റൺസിന്റെ ലീഡ് സ്വന്തമാക്കി. 571 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത്. നാലാം ദിനം ബാറ്റിങ്ങിൽ തിളങ്ങിയ വിരാട് കോഹ്ലി കരിയറിലെ 75–ാം സെഞ്ചറി നേടി. 364 പന്തുകൾ നേരിട്ട താരം 186 റൺസാണ് നേടിയത്. തന്റെ ബാറ്റിംഗ് കഴിവുകൾ ഒന്നുകൂടി പ്രകടിപ്പിച്ച അക്സർ പട്ടേൽ (113 പന്തിൽ 79) അർധ സെഞ്ചുറി നേടി.
രവീന്ദ്ര ജഡേജ (84 പന്തിൽ 28), ശ്രീകർ ഭരത് (88 പന്തിൽ 44), ആർ. അശ്വിൻ (12 പന്തിൽ ഏഴ്), ഉമേഷ് യാദവ് (പൂജ്യം) എന്നിങ്ങനെയാണ് ഇന്നത്തെ മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. വിരാട് കോഹ്ലിയുടെ സെഞ്ചുറിക്കു പിന്നാലെ അക്ഷർ പട്ടേലും തിളങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ 500 പിന്നിട്ടത്. പരുക്കേറ്റ ശ്രേയസ് ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്തില്ല. ഓസ്ട്രേലിയയ്ക്കായി നേഥൻ ലയൺ, ടോഡ് മർഫി എന്നിവര്‍ മൂന്നു വിക്കറ്റു വീതം നേടി. മിച്ചൽ സ്റ്റാർക്കും മാത്യു കുനേമനും ഓരോ വിക്കറ്റു വീതവും നേടി. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 480 റൺസാണു നേടിയത്.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…