cricket

ഇരട്ട സെഞ്ചുറിക്കരികിൽ വീണ് കോഹ്ലി ;അഞ്ഞൂറന്മാരായി ഇന്ത്യ !!ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് 571 റൺസ്

അഹമ്മദാബാദ് : വിരാട് കോഹ്ലിയും ശുഭ്മന്‍ ഗില്ലും സെഞ്ചുറിയുമായി തിളങ്ങിയ ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യ 91 റൺസിന്റെ ലീ‍‍ഡ് സ്വന്തമാക്കി. 571 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത്. നാലാം ദിനം ബാറ്റിങ്ങിൽ തിളങ്ങിയ വിരാട് കോഹ്ലി കരിയറിലെ 75–ാം സെഞ്ചറി നേടി. 364 പന്തുകൾ നേരിട്ട താരം 186 റൺസാണ് നേടിയത്. തന്റെ ബാറ്റിംഗ് കഴിവുകൾ ഒന്നുകൂടി പ്രകടിപ്പിച്ച അക്സർ പട്ടേൽ (113 പന്തിൽ 79) അർധ സെഞ്ചുറി നേടി.

രവീന്ദ്ര ജഡേജ (84 പന്തിൽ 28), ശ്രീകർ ഭരത് (88 പന്തിൽ 44), ആർ. അശ്വിൻ (12 പന്തിൽ ഏഴ്), ഉമേഷ് യാദവ് (പൂജ്യം) എന്നിങ്ങനെയാണ് ഇന്നത്തെ മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. വിരാട് കോഹ്ലിയുടെ സെഞ്ചുറിക്കു പിന്നാലെ അക്ഷർ പട്ടേലും തിളങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ 500 പിന്നിട്ടത്. പരുക്കേറ്റ ശ്രേയസ് ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്തില്ല. ഓസ്ട്രേലിയയ്ക്കായി നേഥൻ ലയൺ, ടോഡ് മർഫി എന്നിവര്‍ മൂന്നു വിക്കറ്റു വീതം നേടി. മിച്ചൽ സ്റ്റാർക്കും മാത്യു കുനേമനും ഓരോ വിക്കറ്റു വീതവും നേടി. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 480 റൺസാണു നേടിയത്.

Anandhu Ajitha

Recent Posts

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

35 mins ago

ജൂൺ നാലുവരെ ജാമ്യം വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം കോടതി തള്ളി

കെജ്‌രിവാളിന് കിട്ടിയ ഇടക്കാല ജാമ്യം ബിജെപിക്ക് നല്ലത് ! കാരണം ഇതൊക്കെയാണ്

1 hour ago

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം കർശന വ്യവസ്ഥകളോടെ

ദില്ലി : ദില്ലി മദ്യനയ അഴിമതിക്കേസിൽ ക‍ർശന നി‍ർദ്ദേശത്തോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.…

1 hour ago

പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം ! ഒരു ശ്കതിക്കും തട്ടിയെടുക്കാൻ കഴിയില്ല ; മണിശങ്കർ അയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു…

2 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കുരുക്ക് മുറുക്കി ഇ ഡി ; കെ കവിതയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു

ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ്…

3 hours ago