വിരാട് കോഹ്ലി
മുംബൈ : നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. സമൂഹ മാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിൽ മാത്രം 256 മില്യൺ ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്.അതായത് തന്റെ അക്കൗണ്ട് വഴി ഇടുന്ന ഓരോ പോസ്റ്റും 256 മില്യൺ ആളുകളിലേക്ക് എത്തുന്നുണ്ട്. ആയതിനാൽ തന്നെ ഇത് മറ്റൊരു വരുമാന മാർഗമാണ് താരത്തിന് മുന്നിൽ തുറന്നിടുന്നത്. ഇന്‍സ്റ്റയിൽ മാത്രം ഒരു സ്പോൺസേഡ് പോസ്റ്റ് ഇടുന്നതിന് താരം വാങ്ങുന്ന തുക ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോപ്പർ എച്ച്ക്യു എന്ന സ്ഥാപനം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാമിലെ ഓരോ സ്പോൺഡേസ് പോസ്റ്റുകൾക്കും 11.45 കോടി രൂപയോളമാണു കോലി പ്രതിഫലമായി വാങ്ങുന്നത്.
സ്പോൺഡേസ് പോസ്റ്റുകൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ മുൻ നിരയിലുള്ളത് പോര്‍ച്ചുഗീസ് സൂപ്പർ താരവും ഇപ്പോൾ സൗദി ക്ലബ് അൽ നസറിന്റെ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റൊണാൾഡോയ്ക്ക് ഒരു പോസ്റ്റിന് 3.23 മില്യൻ യുഎസ് ഡോളറാണു നല്‍കേണ്ടത്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ 26.75 കോടി രൂപയോളം വരും.
തൊട്ടുപിന്നിലുള്ള അര്‍ജന്റീന താരം ലയണല്‍ മെസ്സി വാങ്ങുന്നത് 21.49 കോടിയാണ്. രാജ്യാന്തര തലത്തിൽ പുറത്തിറക്കിയ പട്ടികയിൽ ആദ്യ 20ൽ ഉള്ള ഏക ഇന്ത്യക്കാരനും വിരാട് കോഹ്ലിയാണ്. പട്ടികയിൽ ബോളിവുഡ്, ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസ് 29–ാം സ്ഥാനത്തുണ്ട്. 4.40 കോടി രൂപയാണ് ഒരു ഇന്‍സ്റ്റ പോസ്റ്റിന് പ്രിയങ്കയ്ക്കു ലഭിക്കുന്നത്.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…