ജേസൺ റോയിയുടെ ബാറ്റിംഗ് പ്രകടനം
ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ തകർപ്പൻ വമ്പൻ സ്കോറുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടിയ ബാംഗ്ലൂർ കൊൽക്കത്തയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് കൊൽക്കത്ത ബാറ്റർമാർ അടിച്ചെടുത്തത്. 29 പന്തിൽ 56 റൺസെടുത്ത ഓപ്പണർ ജേസൺ റോയിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.
ഓപ്പണർ ജേസൺ റോയും വിക്കറ്റ് കീപ്പർ എൻ. ജഗദീശനും കൊൽക്കത്തയ്ക്ക് ആരാധകർ ആഗ്രഹിച്ച തുടക്കമാണ് നൽകിയത്. വിജയ്കുമാർ വൈശാഖിന്റെ പന്തിൽ ഡേവിഡ് വില്ലി ക്യാച്ചെടുത്ത് ജഗദീശൻ(29 പന്തിൽ 27) പവലിയനിലേക്ക് മടങ്ങുമ്പോഴേക്കും സ്കോർ 83 ൽ എത്തിയിരുന്നു. ജഗദീശനു പിന്നാലെ ജേസണും മടങ്ങി. എന്നാൽ പിന്നാലെ എത്തിയ വേങ്കിടേഷ് അയ്യരും ക്യാപ്റ്റൻ നിതീഷ് റാണയും 80 റൺസിനെ മികച്ച കൂട്ടുകെട്ടുമായി കൽക്കത്തയെ മുന്നോട്ട് നയിച്ചു.
റാണ( 21 പന്തിൽ 48)യും, അയ്യരും( 26 പന്തിൽ 31 അടുത്തടുത്ത പന്തുകളിൽ ക്രീസ് വിട്ടെങ്കിലും പിന്നാലെ എത്തിയ റിങ്കു സിങ്ങും( 10 പന്തിൽ 18) ഡേവിഡ് വൈസി(3 പന്തിൽ 12) ചേർന്ന് കൊൽക്കത്തയുടെ സ്കോർ 200ൽ എത്തിച്ചു. ബാംഗ്ലൂരിനായി ഹസരങ്ക, വൈശാഖ് എന്നിവർ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി .
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…