കൊല്ലം: കൊല്ലം ബീച്ചില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തന്നെ അപായ സൂചകമായി സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡാണ്. കൊല്ലം പോർട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേർന്ന് നാല് മീറ്റർ മുതല്‍ പതിനാറ് മീറ്റർ വരെ ആഴത്തിലുള്ള വലിയ കുഴികളാണ് കടലിലുള്ളത്. മുന്നറിയുപ്പുകള്‍ അവഗണിച്ച് തിരയില്‍ കാല്‍ നനയ്ക്കാൻ എത്തുന്നവരാണ് തിരയുടെ ചുഴിയില്‍പ്പെട്ട് അപകടത്തില്‍ പെടുന്നത്.
ഇത്തരത്തില്‍ രണ്ട് ആഴ്ച മുമ്പ് മുന്നറിയുപ്പുകള്‍ അവഗണിച്ച് കടലില്‍ ഇറങ്ങിയ നാല് പേർക്ക് ജീവൻ നഷ്ടമായി. അതിൽ രണ്ട് പേർ കോളേജ് വിദ്യാർത്ഥികളാണ്. കൊല്ലം ബീച്ചിനോട് ചേർന്നുള്ള കടലില്‍ മിക്ക സ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണന്ന് ലൈഫ് ഗാർഡുകളും പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് ബീച്ചിൽ എത്തിയ 66 ജീവനുകളാണ് പൊലിഞ്ഞത്.
കൊല്ലം ബീച്ചിലെ അപകട സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. നിലവില്‍ നാല് ലൈഫ് ഗാർഡുകളാണ് ഇവിടെ ഉള്ളത്. ഇവർക്ക് ജീവൻ രക്ഷാ ഉപകരണങ്ങളും കുറവാണ്. കൂടുതല്‍ ലൈഫ് ഗാർഡുകളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന നഗരസഭയുടെ ഉറപ്പും നടപ്പായില്ല.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…