കൊല്ലം പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകൾ ക്രൂരമായി ആക്രമിച്ചു. മകളുടെ ശാരീരിക പീഡനം സഹിക്കാതെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തനാപുരം സ്വദേശി ലീനയാണ് മാതാവ് ലീലാമ്മയെ മര്‍ദിച്ചത്. മർദിച്ചതിന് ശേഷം ലീലാമ്മയെ വീട്ടുമുറ്റത്ത് തൂണില്‍ കെട്ടിയിടുകയും ചെയ്തു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു.
ഇത് കണ്ട് വന്ന വനിതാ പഞ്ചായത്ത് അംഗത്തെയും ലീന മര്‍ദിച്ചു. പഞ്ചായത്ത് അംഗം അര്ഷമോള്ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം നേരിടേണ്ടി വന്നത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. വീട്ടില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ ബലംപ്രയോഗിച്ച് അകത്തേക്ക് കയറ്റുകയും ചെയ്തു.
അമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്. കേസില്‍ പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാര്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്വയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന് എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാന് പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്മാന് റുഷ്ദി. സാത്താനിക് വേഴ്സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…