Wednesday, May 1, 2024
spot_img

കൊല്ലത്ത് അമ്മയുടെ നേരെ മകളുടെ ആക്രമണം; വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ടു

കൊല്ലം പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകൾ ക്രൂരമായി ആക്രമിച്ചു. മകളുടെ ശാരീരിക പീഡനം സഹിക്കാതെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തനാപുരം സ്വദേശി ലീനയാണ് മാതാവ് ലീലാമ്മയെ മര്‍ദിച്ചത്. മർദിച്ചതിന് ശേഷം ലീലാമ്മയെ വീട്ടുമുറ്റത്ത് തൂണില്‍ കെട്ടിയിടുകയും ചെയ്തു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു.

ഇത് കണ്ട് വന്ന വനിതാ പഞ്ചായത്ത് അംഗത്തെയും ലീന മര്‍ദിച്ചു. പഞ്ചായത്ത് അംഗം അര്‍ഷമോള്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം നേരിടേണ്ടി വന്നത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. വീട്ടില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ ബലംപ്രയോഗിച്ച് അകത്തേക്ക് കയറ്റുകയും ചെയ്തു.

അമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്. കേസില്‍ പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാര്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

Related Articles

Latest Articles