konni-police
കോന്നി: സാമ്പത്തിക തട്ടിപ്പ് നടത്തിയ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായിരുന്ന കോന്നി സ്‌റ്റേഷനിലെ സി.പി.ഒ ബിനുകുമാർ ആണ് മരിച്ചത്. നേരത്തെ റാന്നി സ്വദേശി നൽകിയ പരാതിയിന്മേൽ ബിനുവിനെതിരെ കേസെടുത്തിരുന്നു. മാത്രമല്ല സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ഒളിവിൽ ആയിരുന്നു.
എന്നാൽ, ഒളിവിൽ പോയിരുന്ന ഇയാൾ രണ്ടാഴ്ചയായി ജോലിക്ക് ഹാജരായിരുന്നില്ല. തുടർന്ന് പത്തനംതിട്ട എ.ആർ ക്യാമ്പിലാണ് ബിനു കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എ.ആർ ക്യാമ്പിലെ ഒരു പോലീസുകാരന്റെ ലുങ്കിയിലാണ് ഇയാൾ തൂങ്ങി മരിച്ചത്.
പലപ്പോഴും സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി ഉയർന്നത്. കൂടാതെ റാന്നി സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പ്രദേശവാസിയായ യുവതിയിൽ നിന്ന് പതിമൂന്നര ലക്ഷം രൂപയും കാറും തട്ടിയെടുത്തുവെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് ബിനുകുമാർ ഒളിവിൽ പോയത്. മാത്രമല്ല കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ബിനുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
കൂടാതെ യുവതിയിൽ നിന്ന് തട്ടിയെടുത്ത കാറിന്റെ ആർ.സി ബുക്ക് പണയം വച്ച് 10 ലക്ഷം രൂപ ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയിരുന്നതായി പറയുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് ബിനുകുമാർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിലുള്ള നിരാശയാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…