Monday, June 17, 2024
spot_img

കാറിൽ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവം ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി: കാറിൽ ചാരി നിന്നതിന് ആറ് വയസ്സുള്ള കുട്ടിയെ ചവിട്ടി വീഴ്ത്തിയ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി സിജെഎം കോടതിയാണ് പൊന്ന്യംപാലം സ്വദേശി ഷിഹ്ഷാദ് നൽകിയ ജാമ്യാപേക്ഷ തള്ളിയത്. രണ്ട് ദിവസം മുമ്പാണ് തലശ്ശേരിയിൽ വെച്ച് രാജസ്ഥാൻ കുടുംബത്തിലെ ആറ് വയസ്സുകാരനായ ഗണേഷ് എന്ന കുട്ടിയെ ഇയാൾ ചവിട്ടി തെറിപ്പിച്ചത്

കാറിലുണ്ടായിരുന്ന കുട്ടികളെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഷിഹ്ഷാദിന്റെ ആരോപണം. അതേസമയം സംഭവസമയത്ത് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ഷിഹ്ഷാദിനെ കസ്റ്റഡിയിലെടുക്കാതെ നാളെ സ്‌റ്റേഷനിൽ വരാൻ നിർദേശിച്ച് പറഞ്ഞുവിടുകയായിരുന്നു. പിന്നീട് മാധ്യമങ്ങളിൽ വാർത്തയായതിന് ശേഷമാണ് ഷിഹ്ഷാദിനെതിരെ കടുത്ത നടപടിക്ക് പോലീസ് തയ്യാറായത്.

Related Articles

Latest Articles