കോഴിക്കോട്: കൂടത്തായികൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവും അധ്യാപകനുമായ ഷാജുവിനെയും പിതാവ് സക്കറിയാസിനെയും വീണ്ടും ചോദ്യംചെയ്യുന്നു. ഷാജുവിന്റെ മകന്, മുഖ്യപ്രതി ജോളി, ചില അയല്‍വാസികള്‍ എന്നിവരില്‍നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
വടകര തീരദേശ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും ജോളിയേയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യുകയാണ്. ലഭിച്ച മൊഴികളും തെളിവുകളും ഷാജുവിന്റെയും സക്കാറിയാസിന്റേയും പങ്ക് സംശയാതീതമായി തെളിയിക്കാനാവുമെന്ന് ഉറപ്പായാല്‍ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
കൃത്യമായ തെളിവുകള്‍ ലഭിക്കാതെ തിടുക്കത്തില്‍ അറസ്റ്റ്ചെയ്യുന്നത് പിന്നീട് കേസിന്റെ ഭാവിയെ ദുര്‍ബലപ്പെടുത്തുമെന്ന നിയമോപദേശം അനുസരിച്ചാണ് വളരെ ശ്രദ്ധാപൂര്‍വമുള്ള പോലീസിന്റെ നീക്കം. ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
ആദ്യഭാര്യ സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ ഇന്ന് വിളിച്ചുവരുത്തിയിരിക്കുന്നത്. ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും പിന്നീട് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനുമാണ് അന്വേഷണസംഘം തീരുമാനിച്ചത്. സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നതിന്റെ തെളിവുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…