Sunday, May 26, 2024
spot_img

കൂടത്തായി കൊലപാതക പരമ്പര: ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസില്‍ ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

വിഷം ഉള്ളില്‍ ചെന്നുള്ള കൊലപാതകങ്ങളെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്. മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍മാര്‍ ഫൊറന്‍സിക് സര്‍ജന്‍മാര്‍, ജനല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍, ന്യൂറോളജി വകുപ്പ് വിദഗ്ധര്‍ തുടങ്ങിയവരും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

കഴിഞ്ഞ ദിവസം ടോം തോമസ് വധക്കേസില്‍ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വടകര ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, ടോം തോമസ് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ എന്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജോളിയെ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്.

Related Articles

Latest Articles