ബെയ്ജിങ്: കൊറോണ വൈറസ് വ്യാപകമായി പടരുമെന്ന ആശങ്കയില്‍ ചൈനയിലെ വുഹാന്‍ നഗരം അധികൃതര്‍ അടച്ചിട്ടു. കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പൗരന്‍മാര്‍ നഗരം വിട്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതുവരെ 17 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. 571 പേര്‍ക്ക് വൈറസ് ബാധ പിടിപെട്ടതായി ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. തായ്ലന്‍ഡ്, തായ്‌വാന്‍, യുഎസ്, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് പിടിപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തായ്‌ലന്‍ഡില്‍ നാല് പേര്‍ക്കും മറ്റ് രാജ്യങ്ങളിലായി ഒരാള്‍ക്കുവീതമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച വിയന്നയില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. എബോള, പന്നിപ്പനി തുടങ്ങിയ വൈറസ് രോഗബാധയെ തുടര്‍ന്ന് പുറപ്പെടുവിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനും പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടി ഡബ്ല്യുഎച്ച്ഒ ചര്‍ച്ച വ്യാഴാഴ്ചവരെ നീട്ടിയിരുന്നു.
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…