നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നത് ആസൂത്രിതമായിട്ടാണ് എന്ന് പോലീസ് നിഗമനം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കൊല്ലപ്പെട്ട മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. എന്നാൽ മാനസയും പ്രതി രാഖിലും തമ്മില്‍ മുൻപും തര്‍ക്കും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇരുവരും തമ്മിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടതിന് ശേഷം ഒരു വർഷം മുന്നേ അകന്നു എന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. മുൻപ് തർക്കമുണ്ടായ സമയത്ത് പോലീസ് മധ്യസ്ഥതയിലാണ് ആ തർക്കം പരിഹരിച്ചിരുന്നത്. മാത്രമല്ല മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിന്‍റെ ഈ ക്രൂരതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകത്തിന് മുൻപ് പ്രതി നെല്ലിക്കുഴിയിൽ മുറി വാടകയ്ക്കെടുത്ത് താമസിച്ചിരുന്നെന്നും പോലീസ് പറയുന്നു. ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. മാനസ താമസിച്ച വീടിന് മുന്നിൽ ആയിരുന്നു പ്രതി രാഖിലും മുറി വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്.
അതേസമയം പ്രൈവുഡ് സപ്ലൈക്ക് വേണ്ടി വന്നതാണെന്നാണ് രാഖിൽ പറഞ്ഞിരുന്നതെന്ന് മുറി വാടകയ്ക്ക് കൊടുത്ത നൂറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ‘കണ്ണൂർ സ്വദേശിയാണെന്നും, ഒരു മാസത്തേക്ക് മാത്രം മുറി മതിയെന്നും രാഖിൽ പറഞ്ഞിരുന്നു.പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം രാഖിൽ തിരികെ നാട്ടിൽ പോയി. തിരിച്ച് വരാതിരുന്നപ്പോൾ നൂറുദ്ദീൻ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആലുവ ഭാഗത്ത് സപ്ലൈ ഉള്ളതിനാൽ ഒരാഴ്ചയ്ക്ക് ശേഷമേ വരികയുള്ളുവെന്ന് രാഖിൽ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഖിൽ മുറിയിൽ തിരിച്ചെത്തുന്നത്. കോതമംഗലത്ത് ഉള്ള ദിവസം രാവിലെ എഴുനേറ്റ് കുളിച്ച് പുറത്തേക്ക് പോകും. എന്താണ് പുറത്ത് പോയി ചെയ്യുന്നതെന്ന് അറിയില്ല. രാത്രി തിരികെയെത്തി കിടന്നുറങ്ങും. ഇതായിരുന്നു ദിനചര്യ എന്ന് നൂറുദ്ദീൻ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…